മാരാമൺ കൺവൻഷന് ഇന്ന് തുടക്കം

പത്തനംതിട്ട: ലോക പ്രശസ്തമായ മാരാമൺ കൺവൻഷന് ഇന്ന് തുടക്കമാകും. ഉച്ചകഴിഞ്ഞ് 2.30 ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തി യഡോഷ്യസ് മാർത്തോമ്മാ മെത്രാ പ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

സുവിശേഷ പ്രസംഗസംഘം പ്രസിഡൻ്റ് ഡോ.ഐസക് മാർ ഫിലക് സിനോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിക്കും ഓൾഡ് കാതോലിക് ചർച്ച് ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ബർനാഡ് തിയഡോൾ വാലറ്റിന്റെ നേതൃത്വത്തിലുള്ള സം ഘം കൺവൻഷനിൽ ആശംസ അറിയിക്കും.

പ്രൊഫ.ഡോ.ക്ലിയോഫസ് ജെ. ലാറൂ (യു.എസ്.എ.), പ്രൊഫ.മാകെ ജെ. മസാങ്കോ (സൗത്ത് ആഫ്രിക്ക), ഡോ.എബ്രഹാം മാർ സെറാ ഫിം മെത്രാപ്പോലീത്താ, ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, സിസ്റ്റർ ജോവാൻ ചുങ്കപ്പുര എന്നിവരാണ് മുഖ്യ പ്രസംഗകർ.

തിങ്കൾ മുതൽ ബുധൻ വരെ രാവിലെ 7.30 നുള്ള ബൈബിൾ ക്ലാസ്സുകൾക്ക് റവ.ബോബി മാത്യുവും വ്യാഴം മുതൽ ശനി വരെ ബൈബിൾ ക്ലാസ്സുകൾക്ക് വെരി.റ വ.ഡോ.ഷാം പി. തോമസും നേതൃ ത്വം നൽകും. രാവിലെ 7.30 മുതൽ 8.30 വരെ കുട്ടികൾക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വ ത്തിൽ കുട്ടിപ്പന്തലിൽ നടക്കും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷ യോടുകൂടി ആരംഭിക്കും.

എല്ലാ ദിവസവും സായാഹ്നയോഗ ങ്ങൾ വൈകിട്ട് 6 ന് ഗാനശുശ്രൂഷ യോടുകൂടി ആരംഭിച്ച് 7.30 ന് സമാപിക്കും. വ്യാഴം, വെള്ളി, ശനി ദി വസങ്ങളിൽ വൈകിട്ട് 4 മണിക്ക് യുവവേദി യോഗങ്ങളിൽ മോസ്റ്റ്.റവ.ഗീ വർഗ്ഗീസ് മാർ സ്തേഫാനോസ് മെ ത്രാപ്പോലീത്താ, ഡോ.ജിനു സക്ക റിയ ഉമ്മൻ, ശ്രീ.ജേക്കബ് പുന്നൂസ് ഐഎഎസ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ബുധൻ മുതൽ ശനിവരെ വൈകിട്ട് 7.30 മുതൽ 9 വരെ ഹിന്ദി, തെലു ങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷാ അ ടിസ്ഥാനത്തിലുള്ള പ്രത്യേക മിഷൻ ഫീൽഡ് കൂട്ടായ്‌മകൾ നടക്കും

ഞായറാഴ്ച്‌ച ഉച്ച് കഴിഞ്ഞ് 2.30 ന് സമാപന സമ്മേളനത്തിൽ ഡോ.തി യഡോഷ്യസ് മാർത്തോമ്മാ മെത്രാ പ്പോലീത്തായുടെ സമാപന സന്ദേശം നൽകും. കേന്ദ്ര-സംസ്ഥാന സർ ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കൺ വൻഷൻ ക്രമീകരണങ്ങളിൽ സഹകരിക്കുന്നു.

ഒരു ലക്ഷം പേർക്കിരിക്കാവുന്ന പന്തലിൻ്റെ പണി പൂർത്തിയായി. കൺവൻഷന്റെ ചരിത്രത്തിലാദ്യമാ യി കുട്ടിപ്പന്തലും ഇടവകയുടെ നേതൃത്വത്തിൽ ക്രമീകരിച്ചു. 101 ഗാന ങ്ങൾ അടങ്ങിയ പാട്ടുപുസ്‌തകം തയ്യാറായിട്ടുണ്ട്. DSMC ഗായകസം ഘം ഗാനശുശ്രൂഷയ്ക്ക് ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ നഗറി ലേക്കുള്ള പാലം പണിയും പൂർത്തിയായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.