ദൈവീക ലക്ഷ്യങ്ങളെ നാം തിരിച്ചറിയണം: റവ. ബെന്നി ജോൺ

അനീഷ് വലിയപറമ്പിൽ

കൊൽക്കത്ത: ദൈവീക നിയോഗങ്ങൾ നാം തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ ക്രിസ്തീയ ജീവിതലക്ഷ്യം കൈവരിക്കുവാൻ കഴിയുകയുള്ളൂവെന്ന് ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയണൽ ഓവർസിയർ റവ. ബെന്നി ജോൺ പറഞ്ഞു.കൊൽക്കത്തയിൽ നടന്നു വന്ന ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷനിലെ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.നമ്മുടെ ജീവിതലക്ഷ്യം എന്നത് വിശുദ്ധ ജീവിതത്തിലൂടെ ലക്ഷ്യസ്ഥാനമായ നിത്യതയായിരിക്കണം അതിന് ഏവർക്കും കഴിയണമെന്ന് റീജിയണിലെ പതിമൂന്നിൽപരം സംസ്ഥാനങ്ങളിൽ നിന്നും എത്തിയ വിശ്വാസസമൂഹത്വത്തെ ആഹ്വാനം ചെയ്തു.പാസ്റ്റർ ഷിബു ടി മാത്യു അദ്ധ്യക്ഷത വഹിച്ചു.’ലക്ഷത്തിലേക്ക്’ എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടന്ന കൺവൻഷനിൽ റവ.സതീഷ് കുമാർ റവ.ഷിബു തോമസ്,റവ.രഞ്ജൻ പി ചെറിയാൻ,റവ. എബനേസർ സെൽവരാജ്,റവ. ഷാൻ മാത്യൂ, സിസ്റ്റർ.അനിതാ സതീഷ്കുമാർ തുടങ്ങിയവരും ദൈവസഭയിലെ ദൈവദാസന്മാരും വിവിധ സെക്ഷനുകളിൽ ദൈവവചനം ശുശ്രൂഷിച്ചു.ഓർഡിനേഷൻ സർട്ടിഫിക്കറ്റ്, ദൈവസഭയുടെ വിവിധ ശുശ്രൂഷാ അംഗീകാര സർട്ടിഫിക്കറ്റുകളുടെ വിതരണവും, ബൈബിൾ സ്കൂൾ ഗ്രാജുവേഷനും റീജിയൺ ഓവർസിയർ നേതൃത്വം നൽകി.വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ വിശ്വാസികൾ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മിഷൻ ചലഞ്ച്,പാസ്റ്റേഴ്സ് കോൺഫറൻസ്, ഉണർവ്വ് യോഗങ്ങൾ,കാത്തിരിപ്പു യോഗങ്ങൾ തുടങ്ങിയവ കൺവൻഷന്റെ ഭാഗമായി നടന്നു.വളരെ പ്രതിസന്ധികൾ നേരിട്ടതിനു ശേഷമാണ് ഈ വർഷത്തെ ജനറൽ കൺവൻഷൻ പൂർത്തിയായത്.മുൻനിശ്ചയിച്ച സ്ഥലത്ത് പ്രത്യേക രാഷ്ട്രീയ-സമൂഹിക സാഹചര്യങ്ങളാൽ അധികാരികളിൽ നിന്നും അനുമതി ലഭ്യമാകാതെ പോകുകയും കൺവൻഷൻ തുടങ്ങുന്നതിന് മുൻനിമിഷം മറ്റൊരു സ്ഥലത്തേക്ക് കൺവൻഷൻ മാറ്റേണ്ട സാഹചര്യവും സംജാതമായി.അത്മനിറവിന്റെ ദിനരാത്രങ്ങളിൽ നടന്ന മീറ്റിംഗിൽ അനേകം ചെറുപ്പക്കാർ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുവാൻ ഇടയായി. സറാഫീം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.