ഐപിസി കർണാടക സ്റ്റേറ്റ് 37-ാമത് വാർഷിക കൺവൻഷൻ ഫെബ്രുവരി 22 മുതൽ

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് 37-ാമത് വാർഷിക കൺവൻഷൻ ഫെബ്രുവരി 22 മുതൽ 25 വരെ ഹൊരമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ​ഗ്രൗണ്ടിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എസ് ജോസഫ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ജോസ് മാത്യു (വൈസ് പ്രസിഡന്റ്), പാസ്റ്റർ.ഡോ. വർഗീസ് ഫിലിപ്പ് (സെക്രട്ടറി) സാം ജോർജ്, വിൽസൻ ജോസഫ്, ബി മോനച്ചൻ കായംകുളം, മോഹൻ പി ഡേവിഡ് (കാസർഗോഡ്) അലക്സ് വെട്ടിക്കൽ (USA), റ്റി.ഡി തോമസ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.

കൂടാതെ ഐപിസി കർണാടക സ്റ്റേറ്റിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിവിധ മീറ്റിംഗുകളിൽ ദൈവവചനം ശുശ്രൂഷിക്കും.
പാസ്റ്റർ റിനു തങ്കച്ചന്റെ നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
കൺവൻഷനിൽ പൊതുയോഗം, പിവൈപി എ, സൺഡേസ്കൂൾ, സോദരി സമാജം എന്നിവയുടെ വാർഷിക സമ്മേളനവും സമാപന ദിവസമായ 25 ഞായർ രാവിലെ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും കൺവൻഷൻ സമാപിക്കും.
കൺവൻഷൻ ജനറൽ കൺവീനറായി പാസ്റ്റർ ജോസ് മാത്യു, ജോയിന്റ് കൺവീനർമാരായി പാസ്റ്റർ ജോർജ് എബ്രഹാം (റെനി), ബ്രദർ റെജി ജോർജ്, ബ്രദർ ഷാജി പാറേൽ എന്നിവരെ സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുത്തു.

ഇക്കുറി റായ്ച്ചൂർ, ഹാസൻ, മൈസൂരു, ഷിമോ​ഗ എന്നീ നാല് സോണുകളായി തിരിച്ചു നടത്തിയ കൺവൻഷനിൽ തദ്ദേശീയരുടെ വലിയ പങ്കാളിത്തത്തോടെ അനുഗ്രഹമായി നടന്നു.
കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ ഉപസമതികളെയും തിരഞ്ഞെടുത്തു. പ്രയർ കൺവീനർ പാസ്റ്റർ തോമസ് കോശി, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോമോൻ ജോൺ, മീഡിയ കൺവീനർ ബ്രദർ ജോബി ജോസഫ്, ഫിനാൻസ് കൺവീനർ ബ്രദർ പി ഒ സാമൂവേൽ എന്നിവരെയും പാസ്റ്റർ എ. വൈ. ബാബു പാസ്റ്റർ കെ പി ജോർജ്, പാസ്റ്റർ റ്റി.എസ്. മാത്യു, പാസ്റ്റർ ക്രിസ്തുദാസ്, ബ്രദർ ജോസ് വർഗീസ് ബ്രദർ റ്റി. ജോയ്, ബ്രദർ ബിജു എം പാറയിൽ ബ്രദർ ജെയിംസ് എം പാറയിൽ എന്നിവരെ വിവിധ ഉപസമിതികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading