ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പ്: സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കണമെന്ന് കെ സി സി

തിരുവല്ല: ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ് വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നു
ക്രൈസ്തവ ന്യൂനപക്ഷത്തിന്
അനുകൂലമായുണ്ടായ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്ന് കേരള
കൗൺസിൽ ഓഫ് ചർച്ചസ് (കെ
സിസി) പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് ആവശ്യപ്പെട്ടു.
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്നും ക്രൈസ്തവ സമൂഹത്തിൻറെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യം ആണെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻറ് അലക്സിയോസ് മാർ യൗസേവീയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു.

ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, സ്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കുക, ദളിത് ക്രൈസ്തവരുടെ പിൻവലിച്ച ആനുകൂല്യങ്ങൾ തിരികെ നൽകുക, പൂർണ്ണസമയ സുവിശേഷ പ്രവർത്തക ക്ഷേമനിധി ബോർഡ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

ജാഥാ ക്യാപ്റ്റൻ കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, വൈസ് പ്രസിഡൻറ് മേജർ ആശാ ജസ്റ്റിൻ, ബിഷപ്പ് ഡോ:സെൽവസ് പ്രമോദ് ബിഷപ്പ്, ഓസ്റ്റിൻ എം എ പോൾ, മാർത്തോമാ സഭാ സെക്രട്ടറി റവ.എബി. ടി മാമൻ, മേജർ ഓ പി ജോൺ, കൺവീനർമാരായ റവ എ ആർ നോബിൾ, റവ. അലക്സ് പി.ഉമ്മൻ എന്നിവർ പ്രസംഗിച്ചു. ജാഥ ഫെബ്രുവരി 9ന് അവസാനിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading