സിഇഎം യുഎഇ റീജിയൻ സൺഡേ സ്കൂൾ വാർഷികം; ദുബായ്, ജെബൽ അലി ക്രൈസ്റ്റ് ചർച്ച് ശാരോൻ സഭകൾ സംയുക്ത ജേതാക്കൾ

ഷാർജ: യുഎഇ റീജിയനിലെ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ആത്മ ചൈതന്യം നൽകുന്ന പരിപാടികൾ നിറഞ്ഞു നിന്ന ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സിഇഎം സൺഡേ സ്കൂൾ സംയുക്ത വാർഷികം ജനുവരി 28 ശനിയാഴ്ച്ച ഷാർജ യൂണിയൻ ചർച്ചിൽ നടന്നു. ശാരോൻ ഫെല്ലോഷിപ്പ് റീജിയൻ സിഇഎം പ്രസിഡന്റ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ അധ്യഷത വഹിച്ച യോഗത്തിൽ യുഎഇ റീജിയൻ പാസ്റ്റർ. ജോൺസൻ ബേബി ഉദ്ഘാടനം ചെയ്തു. റീജിയൻ സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ഡോ കെ .ബി ജോർജുകുട്ടി, റീജിയൻ സിഇഎം സെക്രട്ടറി ബെൻസ് മാത്യു, സൺഡേ സ്കൂൾ പരീക്ഷ കൺട്രോളർ ഷിബു ജോർജ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

News Middle Advt Banner

യുഎഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബെർട് ജോർജ്, യുഎഇ റീജിയൻ അസ്സോ. പാസ്റ്റർ. സാം കോശി, അബുദാബി സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. ഷിബു വർഗിസ്, റീജിയൻ പ്രതിനിധി ബിജു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു .

ഡിസംബറിൽ നടന്ന താലന്ത് പരിശോധയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി സയുക്ത വിജയികളായ ദുബായ് , ജെബൽ അലി ക്രൈസ്റ്റ് ചർച്ച് ശാരോൻ സഭകൾക്ക് എവർ റോളിങ്ങ് ട്രോഫി പാസ്റ്റർ ജോൺസൻ ബേബി നൽകി. കൂടാതെ താലന്ത് പരിശോധന സൺഡേ സ്കൂൾ പരീക്ഷ വിജയികൾക്കും ട്രോഫികൾ നൽകി.

സൺഡേ സ്കൂൾ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ഗ്രാജുവേഷൻ, സൺഡേ സ്കൂൾ അധ്യാപകർക്കുള്ള ആദരവ് എന്നിവ യോഗത്തിൻറെ പ്രത്യേകതകൾ ആയിരുന്നു.

സൺഡേ സ്കൂൾ ഓർഗനൈസർ സാം മത്തായി സ്വാഗതവും റീജിയൻ സിഇഎം സെക്രട്ടറി ബെൻസ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading