ഐപിസി ഒലവക്കോട് സെന്റർ കൺവൻഷനും പാസ്റ്റർ ഓർഡിനേഷനും ശാലേം ബൈബിൾ സെമിനാരി ഗ്രാജുവേഷനും

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ കൺവെൻഷനും അകത്തെത്തറ ശാലേം ബൈബിൾ സെമിനാരി ഗ്രാജുവേഷനും 2024 ഫെബ്രുവരി മാസം ഒന്നാം തീയതി മുതൽ നാലാം തീയതി വരെ അകത്തെത്തറ ശാലേം ബൈബിൾ സെമിനാരി ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു… പാസ്റ്റർ റെജി ശാസ്താംകോട്ട, IPC കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ ജെയിംസ് ജോർജ് പത്തനാപുരം, ശാലേം ബൈബിൾ സെമിനാരി ഡയറക്ടർ റവ.ജോർജ്ജ് എൻ എബ്രഹാം തുടങ്ങിയ അനുഗ്രഹീത കർത്തൃദാസന്മാർ ദൈവവചനം പ്രസംഗിക്കുന്നു.

ശാലേം മെലഡീസ്, ഒലവക്കോട്, ശ്രുതി മധുരമായ ഗാനങ്ങൾ ആലപിക്കുന്നു.
02-02-2024 നു നടത്തപ്പെടുന്ന മാസയോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി PR.ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ന്റെ നേതൃത്വത്തിൽ കർതൃ ശുശ്രൂഷകരായ സുവിശേഷകൻ ടി എം പീറ്റർ, സുവിശേഷകൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർക്കുള്ള ഓർഡിനേഷൻ ശുശ്രൂഷയും നടത്തപ്പെടുന്നതാണ്. സെന്റർ മിനിസ്റ്റർ പാസ്റ്റർ എംകെ ജോയ്, സെക്രട്ടറി പാസ്റ്റർ ഷാജി പി ജോർജ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ പി എ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കൺവെൻഷൻ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

ഞായറാഴ്ച സംയുക്തമായ വിശുദ്ധ സഭായോഗത്തോടെ അവസാനിക്കുന്ന സെന്റർ കൺവെൻഷനിലേക്ക് ദേശത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള ജനത്തെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.