സി ഇ എം ഡൽഹി സെന്റർ ഏകദിന സമ്മേളനം നടന്നു

ഡൽഹി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സിഇഎം) ഡൽഹി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഏകദിന സമ്മേളനം ജനുവരി 26ന് സുഖ്ദേവ് വിഹാർ ഡോൺ ബോസ്‌കോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടന്ന പ്രോഗ്രാമിൽ ഇവാ. ഡേവീസ് ഒ എബ്രഹാം ലഖ്‌നൗ പ്രഭാഷണം നടത്തി.

News Middle Advt Banner

പാസ്റ്റർ ജോയൽ മാണി അധ്യക്ഷത വഹിച്ചു. സുഫിൻ പോൾ & ടീം ഗാനങ്ങളാലപിച്ചു. പാസ്റ്റർമാരായ അനിയൻ സാമൂവേൽ, സന്തോഷ്‌ എബ്രഹാം തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പ്രസിഡന്റ്‌ പാസ്റ്റർ ആൻസ്മോൻ സണ്ണി, സെക്രട്ടറി ബ്രദർ ഫെബിൻ ജോൺ തുടങ്ങിയവർ പൊതു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഡൽഹി സെന്ററിലെ വിവിധ സഭകളിൽ നിന്നുള്ള യുവജനങ്ങളും മാതാപിതാക്കളും പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading