മലയാളത്തിൽ ബൈബിൾ ഒരു വർഷം കൊണ്ട് ഓഡിയോ ആയി കേൾക്കുവാൻ കഴിയുന്ന “His Will” സൗജന്യആപ്പ് പുറത്തിറങ്ങി


ബൈബിൾ ഒരു വർഷം കൊണ്ട് ഓഡിയോ ആയി കേൾക്കുവാൻ കഴിയുന്ന ആപ്ലിക്കേഷൻ “His will” പുതുവത്സരത്തിൽ പുറത്തിറങ്ങി. മലയാള ക്രൈസ്തവ സമൂഹത്തിൽ പ്രഥമമായ ശ്രവ്യനുഭവം ആയിരിക്കും ഇത് എന്ന് “His will ” ആപ്പിൻ്റെ പിന്നണി പ്രവർത്തകർ അറിയിച്ചു.

News Middle Advt Banner

ഗീവർ ചെറുവത്തൂർ വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ബൈബിൾ ഓഡിയോ മാത്രമല്ല മലയാളം ക്രിസ്ത്യൻ ഗാനങ്ങളുടെ വലിയൊരു ശേഖരം തന്നെ ഈ ആപ്ലിക്കേഷനെ വ്യത്യസ്തമാക്കുന്നു.

ഒരു വർഷം മുഴുവൻ ബൈബിൾ ഓഡിയോ കേൾക്കുവാൻ കഴിയുന്ന പുതിയ ശ്രവ്യാനുഭവം റവ. ജയിംസ് മുളവനയുടെ ശബ്ദത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.

വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കും കാഴ്ച വൈകല്യമുള്ളവർക്കും യാത്ര ചെയ്യുമ്പോഴോ അവരുടെ ജോലിക്കിടയിലോ സൗകര്യപ്രദമായി ഈ ഓഡിയോ ബൈബിൾ കേൾക്കാം..
പാരമ്പര്യമായി പിന്തുടരുന്ന ബൈബിൾ വായനാരീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഡിജിറ്റൽ അനുഭവം
നൽകുകയും എപ്പോൾ വേണമെങ്കിലും ദൈവവചനം കേൾക്കുവാനും കഴിയും. ദൈവവചനം ജീവിതത്തിൽ ആത്മീയ ഉത്തേജനവും കരുത്തും ആക്കി മാറ്റുക എന്നതാണ് ഈ ആപ്ലിക്കേഷൻ പിന്നിൽ എന്ന് അണിയറ പ്രവർത്തകർ പറയുന്നു. മൊബൈൽ ഫോണിൽ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയും മറ്റുള്ളവർക്ക് ഇത് പരിചയപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സുവിശേഷം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ആപ്ലിക്കേഷൻ മുഖാന്തരമായി തീരും.

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ :

ഗൂഗിൾ പ്ലേ സ്റ്റോർ ഡൗൺലോഡ് ലിങ്ക്

 

ആപ്പിൾ ആപ്പ് സ്റ്റോർ ഡൗൺലോഡ് ലിങ്ക്

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading