അന്നമ്മ കുര്യാക്കോസ് (86) അക്കരെ നാട്ടിൽ

KE News Desk | Houston

ഹൂസ്റ്റൺ: അന്നമ്മ കുര്യാക്കോസ് (86) ഡിസംബർ ഇരുപത്തിയഞ്ചിന് ഹൂസ്റ്റണിൽ അന്തരിച്ചു. പെരുമ്പാവൂർ – പെരുമാനി കരവട്ടുനാമകുഴിയിൽ (മുളക്കുളം) കുടുംബാംഗമാണ്. 2003 മുതൽ അമേരിക്കയിൽ മക്കളോടൊപ്പം താമസിച്ചു വരികയും എബനേസർ ഏ.ജി. സഭയിൽ കൂടി വരികയായിരുന്നു. പെരുമ്പാവൂർ അറയ്ക്കപ്പടി ഐ.പി.സി ഫിലദെൽഫ്യ സ്ഥാപകാംഗമാണ്. ഭർത്താവ് പരേതനായ കൂമുള്ളിൽ തെറ്റാലുംപുറത്ത് തൊമ്മൻ കുര്യാക്കോസ്. സഹോദരങ്ങൾ: മറിയാമ്മ പൗലോസ്, ഏലിയാമ്മ വർഗീസ്.�മക്കൾ: ജോൺ കുര്യൻ, ലിസി ബാബു, ബെന്നി കുര്യാക്കോസ്, ഷീലാ വർഗീസ്.�മരുമക്കൾ: ഓമന ജോൺ, ബാബു വർഗീസ്, എലിസബത്ത് ബെന്നി, പാസ്റ്റർ പി.ഐ. വർഗീസ് (എല്ലാവരും യു.എസ്.എ). പൊതുദർശനം ഡിസംബർ 28 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ, സംസ്‌കാര ശുശ്രൂഷകൾ ഡിസംബർ 30 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഐ.പി.സി ഹെബ്രോനിൽ വച്ചു നടക്കും. വിലാസം: 4660 S. Sam Huston, Parkway East, Hoston, Texas 77048.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.