മതപരിവർത്തനാരോപണം: മലയാളി സുവിശേഷകനും ഭാര്യയും യുപിയിൽ അറസ്റ്റിൽ

ഗോരഖ്പൂർ: മതം മാറാൻ യുവതിക്ക് മേൽ സമ്മർദ്ദംചെലുത്തിയെന്ന ആരോപണത്തിന്മേൽ മലയാളി സുവിശേഷകനേയും ഭാര്യയേയും അറസ്റ്റു ചെയ്‌തു. ഉത്തർ പ്രദേശിലെ സന്ത് കബീർ നഗർ ഡിസ്ട്രിക്റ്റിലെ കോട്വാലി എന്ന സ്ഥലത്താണ് സംഭവം. തിരുവല്ല സ്വദേശി യായ സുവിശേഷകൻ ജോസ് പുല്ലുവേലിൽ ഭാര്യ ഏലമ്മ എന്നിവരെയാണ് തിങ്കളാഴ്‌ച അറസ്റ്റു ചെയ്‌തത്. ഇവർ തിരുവല്ല ഐപിസി പ്രെയർ സെൻ്റർ സഭാംഗങ്ങളാണ്. ചില വർഷങ്ങളായി മതപരിവർത്തനത്തിനായി ത ന്റെമേൽ സമ്മർദ്ദം ചെലുത്തിയെന്നു ഒരു യുവതി നൽ കിയ പരാതിയിലാണ് കോടാലി പോലീസ് കേസ്രജിസ്റ്റർ ചെയ്തത്. യുവതിയുടെ പരാതിയിൽ രണ്ടുപേരെയും പോ ലീസ് അറസ്റ്റു ചെയ്ത‌് കോടതിയിൽ ഹാജരാക്കിയതിനു ശേഷം ജയിലിലേക്ക് അയച്ചു. ഇവരിൽ നിന്ന് നാല് ചു വന്ന ഡയറികളും ഒരു ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്. ഇരുവരും ഔഹിയിലാണ് താമസിച്ചിരുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading