പെന്തക്കോസ്ത് കോൺഫ്രൻസ്; സംഗീത ശുശ്രൂഷയും രജിസ്ട്രേഷൻ കിക്കോഫും ഞായറാഴ്ച വൈകിട്ട്

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫും സംഗീത ശുശ്രൂഷയും ഡിസംബർ 10 ഞായറാഴ്ച വൈകിട്ട് 5.30 ന് ന്യുയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാ ഹാളിൽ വച്ച് (100 Periwinkle Rd, Levittown, NY 11756) നടത്തപ്പെടും.

News Middle Advt Banner

അനുഗ്രഹീത ആത്മീയ ഗായകൻ സുവിശേഷകൻ കെ. ബി ഇമ്മാനുവൽ ഗാനങ്ങൾ ആലപിക്കും. ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിലുള്ള ഗായക സംഘങ്ങൾ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ, നാഷണൽ ട്രഷറർ ബിജു തോമസ്, നാഷണൽ യൂത്ത് കോർഡിനേറ്റർ റോബിൻ രാജൂ, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആൻസി സന്തോഷ് തുടങ്ങിയവർ കോൺഫറൻസിനെകുറിച്ചുള്ള വിശദ വിവരങ്ങൾ യോഗത്തിൽ വിശദീകരിക്കും.

39-മത് കോൺഫ്രൻസിന്റെ ദേശീയ പ്രതിനിധികളായ പാസ്റ്റർ എബ്രഹാം ഈപ്പൻ, ജോൺസൺ ജോർജ് , സാബി കോശി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading