വിശ്വാസത്തിൽ നാം ശക്തിപ്പെടുക: പാസ്റ്റർ റെജി ചാക്കോ

തിരുവല്ല: ശരീരത്തിൽ നാം ജീവിക്കുമ്പോൾ തന്നെ വിശ്വാസത്തിൽ നാം ശക്തിപ്പെടണമെന്ന് പാസ്റ്റർ റെജി ചാക്കോ. അബ്രഹാം ദൈവത്തിന്റെ മൃദു സ്വരം കേട്ടപ്പോൾ അവൻ ശക്തമായി മാറിയെന്നും ഇതുപോലെ നാം ശക്തരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ മൂന്നാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ജോൺസൻ ബേബിയും സന്ദേശം നൽകി. പാസ്റ്റർ ഡേവിഡ് കെ അധ്യക്ഷനായിരുന്നു. പാസ്റ്റർ ജേക്കബ് ജോൺ, ബ്രദർ കെ ഇ ജോർജ്കുട്ടി, പാസ്റ്റർ എം ജി മോനച്ചൻ തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.

News Middle Advt Banner

നാളെ രാവിലെ 9.30ന് മിഷൻ കോൺഫറൻസും ഉച്ചയ്ക്ക് 2.30ന് ശാരോൻ റൈറ്റേഴ്സ് ഫോറം സെമിനാറും നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ ബാബു സാമൂവേൽ, പാസ്റ്റർ വർഗീസ് ജോഷ്വാ എന്നിവർ പ്രസംഗിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading