ശാലേം ഫെസ്റ്റ്: നിറവിന്റെ രണ്ടു ദിനങ്ങൾ

പത്തനാപുരം : ഐപിസി ശാലേം ഗോസ്‌പെൽ സെന്റർ ഇടത്തറയുടെയും പത്തനാപുരം സെന്റർ പിവൈപിഎയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശാലേം ഫെസ്റ്റ് സുവിശേഷ യോഗങ്ങൾ വിജയകരമായി സമാപിച്ചു. ആദ്യ ദിവസം കോരിച്ചൊരിയുന്ന മഴക്ക് നടുവിലും സുവിശേഷ ദാഹത്തോടെ നൂറുകണക്കിന് ജനം പങ്കെടുത്തെങ്കിൽ രണ്ടാം ദിനം ഗ്രൗണ്ട് നിറഞ്ഞു കവിയുന്ന സാഹചര്യം ഉണ്ടായി. പാസ്റ്റർ സി.എ തോമസ് ഉദ്ഘാടനം ചെയ്ത മീറ്റിംഗുകളിൽ ഇവാ . ഷിബിൻ ജി. സാമൂവേൽ, പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവർ ശക്തമായ വചന പ്രഘോഷണം നടത്തി. പത്തനാപുരം സെന്റർ പിവൈപിഎ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.