കവിത: മനസ്സിന്റെ ആശ | ഷിജി തോമസ്, പത്തനംതിട്ട

ജീവൻ്റെ നാഥനാം യേശുവിൻ സന്നിധേ-

ജീവിതമേകീടനാശ….

മർത്യപാപം പോക്കിയ മിശിഹാ മഹേശനെ-
മാതൃകയാക്കീടാനാശ…

സത്മാർഗ്ഗംവിട്ടോടീയശരണരായോരെ-
സൽഗുണരാക്കീടാനാശ…

ഉന്മാദമത്തരായ് ഉലകിൽ വസിപ്പോരെ-
ഉന്നതനിലെത്തിക്കാനാശ…

പഥ്യവചനമാം ക്ഷീരം ദിനംപ്രതി –
പാപികൾക്കേകീടാനാശ…

നീറും മനസ്സുകൾ നൽസുഖം പ്രാപിപ്പാൻ –
നിത്യവും പ്രാർത്ഥിക്കാനാശ…

വീണ്ടുംവരവിൽ വിശുദ്ധസഭയായി വാന-
വിരിവിൽ പറന്നേറാനാശ….

എന്നേശുനാഥനോടൊത്തു വസിച്ചീടാൻ-
എൻ്റെ മനസ്സിൻ്റെ ആശ….

 

ഷിജി തോമസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.