പാസ്റ്റർ കെ എം ജോസഫിന്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 28 ന്

പെരുമ്പാവൂർ: പാസ്റ്റർ കെ എം ജോസഫിന്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 28 ന് ശനിയാഴ്ച പെരുമ്പാവൂരിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ പോഞ്ഞാശേരിയിലെ അഗാപ്പെ ചൈൽഡ് സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും.
വിദേശത്തു നിന്നും സ്വദേശത്തു നിന്നും കൂടാതെ ആത്മീയ, രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നും നിരവധി പേർ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും.

കിഡ്നികളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഞായറാഴ്ച രാജഗിരി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു അന്ത്യം.

കോട്ടയം അഞ്ചേരിൽ അബ്രഹാം മാത്യുവിന്റെ മകനായി 1934-ൽ ജനിച്ച കെ.എം.ജോസഫ് 1954 മുതൽ 67 വരെ മർച്ചന്റ് നേവിയിൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ ജോലി ചെയ്തു. കപ്പൽയാത്രക്കിടയിൽ ന്യൂസിലാൻഡിലെ വെല്ലിംഗ്ടണിൽ വെച്ച് രക്ഷിക്കപ്പെട്ട് പെന്തെക്കോസ്ത് വിശ്വാസം സ്വീകരിച്ചു. 1967-ൽ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയശേഷം പൂർണ്ണസമയ സുവിശേഷകനായി.

ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഐ പി സി സ്റ്റേറ്റ് പ്രസിഡണ്ട്, ജനറൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അനുഗ്രഹീത പ്രഭാഷകനും വാഗ്മിയുമായിരുന്ന പാസ്റ്റർ കെ.എം ജോസഫ്.,ഐപിസി പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ നിർണ്ണായകമായ സംഭാവനങ്ങൾ നൽകിയ നേതാവായിരുന്നു .

പൗരോഹിത്യം, വിശ്വാസ സ്നാനം, കത്തോലിക്ക സഭയും കന്യാമറിയവും, ഉയരത്തിലെ
ശക്തി തുടങ്ങിയ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading