ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ ഇസബെല്ല തോമസ് (11) മരണമടഞ്ഞു

കാൻബറ: കാൻബറയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സ് ദമ്പതികളായ തോമസിന്റെയും സോണിയയുടെയും ഏക മകൾ ഇസബെല്ല തോമസ്  (11 വയസ്സ്) ന്യൂമോണിയ ബാധയെ തുടർന്ന് കാൻബറ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. കാൻബറയിലെ മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായ കുടുംബത്തിലെ കുട്ടിയുടെ വേർപാട് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
തടത്തിൽ പറമ്പിൽ തോമസ് ജോൺ (ടോമി) പൊന്തൻപുഴ, മണിമല സ്വദേശിയും, സോണിയ കോട്ടയം മണർകാട് സ്വദേശിനിയുമാണ്.  സംസ്കാരം പിന്നീട്. ദുഖത്തിലായിരിക്കുന്ന കുടുംബാങ്ങങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading