ഭീകരാക്രമണങ്ങളെ അപലപിച്ച്‌ ട്രൂഡോ; കാനഡയില്‍ ഹമാസ് അനുകൂലികളുടെ ആഹ്ളാദപ്രകടനം

ഒന്റാരിയോ: ഖലിസ്ഥാൻ ഭീകരസംഘടനകള്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ ഇന്ത്യ- കാനഡ നയതന്ത്രബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉയരുന്നതിനിടെ ഇസ്രയേലില്‍ ഹമാസ് നടത്തുന്ന ഭീകരാക്രമണങ്ങളില്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശക്തമായി അപലപിക്കുന്പോഴും രാജ്യത്ത് ഹമാസ് അനുകൂല സംഘടനകളുടെ ആഹ്ലാദപ്രകടനം. ഒന്‍റാറിയോയിലെ മിസിസാഗയിലെ തെരുവുകളില്‍ പലസ്തീൻ പതാകകള്‍ വീശിയാണ് ഹമാസ് അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തിയത്.

ഇതിന്‍റെ ദൃശ്യങ്ങള്‍ ഓണ്‍ലൈൻ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. റെബല്‍ ന്യൂസ് കാനഡയാണ് വീഡിയോ പുറത്തുവിട്ടത്. ട്രക്കുകളിലും കാറുകളിലും ആളുകള്‍ മുദ്രാവാക്യം വിളിക്കുന്നതും പലസ്തീൻ പതാക വീശുന്നതും വീഡിയോയില്‍ കാണാം. സ്വീഡൻ, ജര്‍മനി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭീകരാക്രമണത്തെ അനുകൂലിച്ചുള്ള പ്രകടനങ്ങളുടെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ചില നഗരങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടന്നതായി റെബല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.