പുത്തനുണർവ്വേകി  പി.വൈ.പി.എ മലബാർ ലീഡർഷിപ്പ് കോൺഫറൻസ്

കോഴിക്കോട് : ഐപിസി ഹെബ്രോൻ ലോസ്ഏഞ്ചലോസ് സഭയുമായി കൈകോർത്തു പിവൈപിഎ കേരള സ്റ്റേറ്റ് സംഘടിപ്പിച്ച മലബാർ ലീഡർഷിപ്പ് സെമിനാറും, വിദ്യാഭ്യാസ സഹായ പദ്ധതിയും സെപ്റ്റംബർ 6ന് കോഴിക്കോട് ഫിലാഡൽഫിയ സഭാഹാളിൽ നടന്നു.

News Middle Advt Banner

കോഴിക്കോട് മേഖല പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് അലക്സാണ്ടർ കോൺഫറൻസ് ഉത്ഘാടനം ചെയ്തു. പിവൈപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളുമ്പുകണ്ടം സ്വാഗതം പറഞ്ഞു. സെക്രെട്ടറി ജസ്റ്റിൻ നെടുവേലിൽ വിഷയാവതരണം നടത്തി. മേഖലകളെ പ്രതിനിധീകരിച്ചു പിവൈപിഎ ഭാരവാഹികൾ പ്രവർത്തന വിശകലനം നടത്തി.

സമാപന സമ്മേളനത്തിൽ പിവൈപിഎ പാലക്കാട്‌ മേഖല പ്രസിഡന്റ് പാസ്റ്റർ ജെയിംസ് വർഗീസ് അധ്യക്ഷനായിരുന്നു. ഐപിസി ഹെബ്രോൻ ലോസ്ഏഞ്ചലോസ് നൽകിയ വിദ്യാഭ്യാസ സഹായങ്ങൾ മേഖലകൾ വഴിയായി വിദ്യാർത്ഥികൾക്ക് നൽകി. ഐപിസി സംസ്ഥാന കൗൺസിൽ അംഗം സജി മത്തായി കാതേട്ട് എഡ്യുകെയർ പദ്ധതി ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഷിബിൻ ഗിലെയാദ് സംസ്ഥാന പിവൈപിഎ യുടെ വ്യത്യസ്ത പദ്ധതികളെ കുറിച്ചു വിശദീകരണം നടത്തി.

പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സുവി. മോൻസി പി മാമൻ മുഖ്യ സന്ദേശം അറിയിച്ചു. പ്രസിഡന്റ് സുവി. ഷിബിൻ ജി ശാമുവൽ സമാപന സന്ദേശം നൽകി.  ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ അലക്സ് പാപ്പച്ചൻ, വിൻസെന്റ് പാലക്കാട്, പി.വൈ.പി.എ ജനറൽ കോഓർഡിനേറ്റർ ജോസി പ്ലാത്താനത്ത്, പാസ്റ്റർ അജി ജോൺ, ലിഷ കാതേട്ട് എന്നിവർ ആശംസകൾ അറിയിച്ചു.

മലബാറിലെ എല്ലാ മേഖലകളിൽ നിന്നുമായി നൂറോളം പ്രതിനിധികൾ പങ്കെടുത്തു. ഭാവികല പ്രവർത്തനങ്ങളും വിലയിരുത്തി. സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ ചെയർമാൻ നീരജ് മാത്യു നന്ദി അറിയിച്ചു. കെപിസി ക്വയർ ഗാനങ്ങൾ ആലപിച്ചു. സുജാസ് റോയ് ചീരൻ പ്രോഗ്രാം കോർഡിനേറ്റർ ആയി പ്രവർത്തിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading