പത്തനാപുരം സെന്റർ പിവൈപിഎ പ്രവർത്തനോൽഘാടനവും മ്യൂസിക് നൈറ്റും നടന്നു
പത്തനാപുരം: പത്തനാപുരം സെന്റർ പിവൈപിഎ നിയുക്ത സമിതിയുടെ പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉത്ഘാടനം 2023 സെപ്റ്റംബർ 3 ഞായർ വൈകിട്ട് 5:00 മണി മുതൽ പത്തനാപുരം ശാലേം സഭാ ഗ്രൗണ്ടിൽ വെച്ച് നടന്നു. പത്തനാപുരം സെന്റർ പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ ജോൺസൺ തോമസിന്റെ അധ്യക്ഷതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.എ തോമസ് ഉത്ഘാടനം നിർവഹിക്കുകയും സെന്ററിന്റെ ചെയർമാൻ പാസ്റ്റർ സാം ജോർജ്ജ് മുഖ്യ സന്ദേശം നൽകുകയും ചെയ്തു. അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജേക്കബ് ജോർജ്ജ് അനുഗ്രഹ പ്രാർത്ഥന നടത്തി.

വിഷൻ 2023യുടെ ഉദ്ഘാടനം ഐപിസി ജനറൽ കൗൺസിൽ അംഗം അഡ്വ. ജോൺസൺ ശാമുവേൽ, ഫണ്ട് ഉദ്ഘാടനം ഐപിസി സ്റ്റേറ്റ് ട്രെഷറർ പി. എം. ഫിലിപ്പ്, ചാരിറ്റി ഫണ്ട് ഉദ്ഘാടനം പിവൈപിഎ കേരള സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലി എന്നിവർ നിർവഹിച്ചു. പിവൈപിഎ കേരള സ്റ്റേറ്റ് പ്രസിഡന്റ് സുവി. ഷിബിൻ ജി. ശാമുവേൽ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. ഐപിസി കേരള സ്റ്റേറ്റ് അംഗം റോബിൻ ആർ. ആർ പങ്കെടുത്തു. ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത ഗായകർ ലോർഡ്സൻ ആന്റണി, ഇവാജ്ഞലിൻ ജോൺസൻ മേമന എന്നിവർ ആരാധനക്ക് നേതൃത്വം നൽകി.

- Advertisement -

Comments are closed.