ഭക്തസംഗീതം ഗാനശുശ്രൂഷ സെപ്റ്റം. 24 ന് ബെംഗളൂരുവിൽ

ബെംഗളൂരു: മൺമറഞ്ഞു പോകാത്ത 250 ൽ പരം ഗാനങ്ങൾക്ക് തൂലിക ചലിക്കുകയും 300-ൽ അധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത പാസ്റ്റർ ഭക്തവത്സലൻ്റ ഗാനങ്ങൾ കോർത്തിണക്കി സെപ്റ്റംബർ 24-ന് ബെംഗളൂരുവിൽ ഭക്തസംഗീതം പരിപാടി നടത്തുന്നു.

News Middle Advt Banner

ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ സഭാ വിശ്വാസികളുടെയും മിഷനറി പ്രവർത്തകരുടെയും ഐക്യ കൂട്ടായ്മയായ ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻസ് നേതൃത്വത്തിൽ
ലിംഗരാജപുരം ഇന്ത്യാ ക്യാംപസ് ക്രൂസൈഡ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 24 വൈകിട്ട് 5.30 മുതലാണ് സംഗീത പരിപാടി നടത്തുന്നത്.
പ്രശസ്ത ക്രൈസ്തവ ഗായകരായ ഇമ്മാനുവേൽ ഹെൻട്രി, ബിനു ചാരുത തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും.

വിവിധ ക്രൈസ്തവ സഭാ നേതാക്കൾ, മിഷനറി പ്രവർത്തകർ, വിശ്വാസികൾ, ഭക്തവത്സലൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും.
ഭക്തസംഗീതം പരിപാടിയുടെ ജനറൽ കൺവീനറായി പാസ്റ്റർ ജോസ് മാത്യൂ, പാസ്റ്റർ ജോസഫ് ജോൺ, ബ്രദർ .ബിജു മാത്യൂ (ജോയിൻ്റ് കൺവീനേഴ്സ്) എന്നിവരൊടൊപ്പം വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. പ്രോഗ്രാം തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
ക്രൈസ്തവ എഴുത്തുപുര, ബി.സി. പി. എ, ഗുഡ്ന്യൂസ് പ്രവർത്തകർ മീഡിയാ പാർട്നേഴ്സ് ആയി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading