കെ ഈ. യൂ.എ.ഇ ചാപ്റ്റർ അപ്പർ റൂം ഒരുക്കുന്ന സ്വാതന്ത്ര്യദിന പ്രത്യേക പ്രാർത്ഥന ഓഗസ്റ്റ് 14 തിങ്കളാഴ്ച

KE NEWS DESK

ദുബായ്: ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ അപ്പർ റൂമിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ,14 തിങ്കളാഴ്ച രാവിലെ 08:00 മുതൽ വൈകിട്ട് 08:00 വരെ 12 മണിക്കൂർ സ്വാതന്ത്ര്യദിന പ്രത്യേക പ്രാർത്ഥന ക്രമികരിക്കപ്പെടും.രാവിലെ 08:00 മുതൽ അവരവർ ആയിരിക്കുന്നടങ്ങളിൽ ചെയിൻ പ്രയർ ആയിട്ടും വൈകിട്ടു 8:00 മുതൽ 10:00 വരെ പൊതു സമ്മേളനമായി സൂംപ്ലാറ്റഫോംമിലൂടെയും നടത്തപ്പെടുന്നു. ഇന്ത്യയിലും മറ്റു ലോക രാജ്യങ്ങളിലും നടക്കുന്ന സുവിശേഷ പ്രവർത്തനങ്ങളേയും സുവിശേഷ പ്രവർത്തകരേയും ഓർത്തു കൊണ്ട് ദൈവസന്നിധിയിൽ മധ്യസ്ഥത ചെയ്യുവാൻ ഏവർക്കും ഒരസുലഭ ദിനം.
വൈകിട്ടത്തെ പൊതു സമ്മേളനത്തിൽ അനുഗ്രഹിക്കപ്പെട്ട ദൈവദാസീദാസന്മാർ പങ്കെടുക്കുകയും,ഭാരതത്തിലെ എല്ലാം സംസ്ഥാനങ്ങൾക്കുമായി പ്രാർത്ഥനയും പ്രത്യേകാൽ മണിപ്പൂർ സമാധാനത്തിനായി ഒരുമിച്ചു പ്രാർത്ഥിക്കുന്നു. പൊതുസമ്മേളനത്തിൽ യൂഏ ഈ അപ്പർ റും കോഡിനേറ്റർ പാസ്റ്റർ സജി സാമുവേൽ അധ്യക്ഷത വഹിക്കുകയും പാസ്റ്റർ. ഷൈനോജ് നൈനാൻ മുഖ്യ പ്രഭാഷണവും നടത്തും.പാസ്റ്റർ.വത്സലൻ ആരാധനക്ക് നേതൃത്വം നൽകും. ഈ മുഴുദിന പ്രത്യേക പ്രാർത്ഥന ചങ്ങലയുടെ അനുഗ്രഹത്തിനായ് പ്രാർത്ഥിക്കുകയും നിങ്ങളുടെ സമയവും സൗകര്യവും ക്രമീകരിച്ച് പ്രാർത്ഥനയോടെ കടന്നു വന്ന് പങ്കെടുക്കുകയും ചെയ്യുവാൻ ഏവരെയും സഹൃദയം സ്വാഗതം ചെയ്യുന്നു. വൈകിട്ടത്തെ പൊതുസമ്മേളനത്തിന്റെ
മീറ്റിംഗ് ഐഡി: 7126780103
പാസ്സ്‌വേർഡ് : HGM2023

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading