കലാപ കൊടുങ്കാറ്റ് കെട്ടടങ്ങാത്ത മണിപ്പൂരിൽ സമാധാന ശ്രമങ്ങൾക്ക് മുൻകൈയെടുക്കാത്തത് അപലപനീയം. സംസ്ഥാന പി വൈ പി എ

 

 

ലോകത്തിനു മുമ്പിൽ ഭാരതം മതേതരത്വത്തിന്റെ പര്യായമായിരുന്നു. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാനും അത്‌ പ്രചരിപ്പിക്കുവാനും നമുക്ക് ഭരണഘടന അവകാശം നൽകുന്നു. നമ്മുടെ രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു മുമ്പ് തന്നെ നല്ലത് സാംശീകീകരിക്കാൻ ഉള്ള നമ്മുടെ രാജ്യത്തിന്റെ കഴിവാണ് ഈ നാടിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കിയത്. ഭാരതീയ സംസ്കാരം ഒരു മത വിഭാഗം ഇവിടെ പടുത്തുയർത്തിയതല്ല. അതിൽ ഹിന്ദുവിനും, ക്രിസ്ത്യാനിക്കും, മുസൽമാനും, ജൈന മതക്കാരനും , ബുദ്ധിസത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഒരുപോലെ പങ്കുണ്ട്. എന്നാൽ കഴിഞ്ഞ ചില വർഷങ്ങളായി ഉത്തരേന്ത്യയിലും കഴിഞ്ഞ മൂന്ന് മാസങ്ങൾ മണിപ്പൂരിലും നടക്കുന്ന ക്രൈസ്തവ അക്രമത്തിനു, നരയാട്ട് കൃത്യമായി ആസൂത്രണം ചെയ്ത ഒരു തിരക്കഥയാണ്. ഇതൊരു ഹൈകോടതി വിധിയെ തുടർന്നുണ്ടായതും, രണ്ട്‌ വിഭാഗങ്ങൾ തമ്മിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ ആണെന്ന് നിസാരവത്കരിക്കുന്നത് തന്നെ ഇതിന് തെളിവാണ്. കേന്ദ്രവും സംസ്ഥാനവും ബിജെപി എന്ന പാർട്ടി ഭരിക്കുമ്പോൾ ഇനി ആഭ്യന്തര പ്രശ്നമുണ്ടെങ്കിൽ തന്നെ പരിഹരിച്ചു സമാധാനം സ്ഥാപിക്കാൻ കഴിയുന്നില്ല എന്നുള്ളത് അപലനീയമായ വസ്തുതയാണ്.  ഭരണഘടന 371 c പ്രകാരം 1973 യിൽ കുക്കി വിഭാഗക്കാർക്ക് അനുവദിച്ച ഗോത്ര വർഗ്ഗ സംരക്ഷണ നിയമം അവർക്ക് നൽകിയ സുരക്ഷിതത്വം ആണ് ആ കൂട്ടരേ അവിടെ നിലനിർത്തിയത്. അവർ ക്രൈസ്തവരായതിനാൽ ഹൈന്ദവ ഭൂരിപക്ഷവും ഒപ്പം അധികാരവും ശക്തിയും കയ്യിലുള്ള മെയ്തി വിഭാഗക്കാർക്ക്ഇവരെ ഇല്ലായ്മ ചെയ്യുവാൻ അവരുടെ അവകാശങ്ങൾ കവർന്നെടുക്കുവാനും പട്ടിക വർഗ്ഗ പദവി നൽകുവാൻ തീരുമാനിച്ചതിനെതിരെ മെയ് 3നു കുക്കി വിഭാഗക്കാർ നടത്തിയ പ്രതിഷേധത്തെ അവസരമാക്കി എടുത്തു കൊണ്ട് ക്രൈസ്തവ ദേവാലയങ്ങൾ തകർത്തു വിശ്വാസം മുറുകെ പിടിക്കുന്നവരെ കൂട്ട കുരുതി നടത്തുന്ന തലത്തിലേക്ക് തിരിച്ചു വിട്ടത്. സംഘ പരിവാറും, അരാം ബേയ് താങ്കോൾ.മുതലായ സംഘടനകൾ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നവർ ആയുധങ്ങളുമായ്‌ നിരത്തിലിറങ്ങി അഴിച്ചു വിടുന്ന ആക്രമണങ്ങൾ തീർത്തും ദുഃഖം ഉളവാക്കുന്ന വസ്തുതയാണ്.  മണിപ്പൂരിൽ അരങ്ങേറുന്ന അതിഭീകരമായ സംഭവങ്ങൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിനു തന്നെ ക്ഷയം വരുത്തുന്നതാണ്.  നിരപരാധികളായ മണിപ്പൂർ ജനതയെ കൂട്ടക്കുരുതിക്ക് വിട്ടു നൽകുന്ന ഭരണകൂട നിസംഗത പ്രതിഷേധാർഹമാണ്. കലാപങ്ങളോടെ പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ മൗനവും പ്രതിഷേധത്തിലേക്ക് വഴിവെക്കുന്നു. പെൺകുട്ടികളെ പീഡനത്തിനിരയാക്കിയും നഗ്നരാക്കി തെരുവിലൂടെ നടത്തിയതും ലോകജനതയുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. വികസന നേട്ടങ്ങളിൽ വീമ്പിളക്കുമ്പോഴും വടക്കുകിഴക്കൻ സംസ്ഥാനത്തെ ലഹളയെ മൗനം കൊണ്ട് നേരിടാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇനിയെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനം വെടിഞ്ഞു മണിപ്പൂർ വിഷയത്തിൽ കാര്യഗൗരവമായി ഇടപെടേണം എന്ന് സംസ്ഥാന എക്സിക്യൂട്ടീവ് ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.