മണിപ്പൂരിലെ പീഡിത ജനതയ്ക്കായി ജാഗരണ പ്രാർത്ഥന നടത്തി കോട്ടയം നോർത്ത് സെന്റർ പി.വൈ.പി.എ

വടവാതൂർ: ഐ.പി.സി.കോട്ടയം നോർത്ത് സെൻറ്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ ക്രിസ്തീയ വിശ്വാസികൾക്ക് നേരെ നടക്കുന്ന വർഗ്ഗീയ കൊലപാതകങ്ങൾക്കു മാറ്റം ഉണ്ടാകുവാനും ആ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനും വേണ്ടി ഐക്യദാര്‍ഢ്യ പ്രാർത്ഥന ഐ.പി.സി. വടവാതൂർ ഏബനേസ്സർ സഭയിൽ വെച്ച് നടന്നു. പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷതവഹിക്കുകയും ഐ.പി.സി. കോട്ടയം നോർത്ത് സെൻറ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.ടി. അലക്സാണ്ടർ അനുഗ്രഹ പ്രാർത്ഥനയും നിർവ്വഹിച്ചു.

പി.വൈ.പി.എ വൈസ് പ്രസിഡന്റ് സുവി. ഫെയ്ത്തുമോൻ ജെ മണിപ്പൂരിന്റെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ആമുഖമായി സംസാരിച്ചു. തുടർന്ന് മണിപ്പൂരിന്റെ വിഷയങ്ങൾ പ്രാർത്ഥനാ ലിസ്റ്റായി തയ്യാറാക്കിയ പേപ്പർ പങ്കുവെച്ച് 5 ഗ്രൂപ്പുകളായി തിരിഞ്ഞ് ജാഗരണ പ്രാർത്ഥന നടത്തി. പാസ്റ്റർമാരായ തോമസ്സ് ജോൺ, വിൻസി ഫിലിപ്പ്, ടി.എം. മാത്യു , പി.ജെ. യോഹന്നാൻ, പാസ്റ്റർ സുനിൽ, മാത്യു പി തോമസ്, പാസ്റ്റർ മാണി കുര്യാക്കോസ് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വടവാതൂർ ഏബനേസ്സർ പി.വൈ.പി.എ പ്രവര്‍ത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

സഭാ വ്യത്യാസം ഇല്ലാതെ ഐക്യദാര്‍ഢ്യ പ്രാർത്ഥനയ്ക്ക് പിന്തുണയുമായി വടവാതൂർ മർത്തോമ സഭാ വികാരി ഫാദർ ജോർജ്ജ് എം കുരുവിള, സ്വർഗ്ഗീയ വിരുന്ന് സഭയെ പ്രതിനിധീകരിച്ച് റോയ്, ന്യൂ ഹോപ്പ് ഇൻറ്റർ നാഷണൽ സഭയെ പ്രതിനിധീകരിച്ച് പാസ്റ്റർ മാണി കുരാക്കോസ്, റെഡിം ഓൺലൈൻ പ്രയർ മിനിസ്ട്രി യെ പ്രതിനിധീകരിച്ച് പാസ്റ്റർ ജോർജ്ജ് തുടങ്ങിയവർ സംബന്ധിച്ചു. വടവാതൂർ സെന്റ് തോമസ് കത്തോലിക്ക പള്ളിയെ പ്രതിനിധീകരിച്ച് ഫാദർ ജെയിംസ് കുടിലിൽ, സി എസ് എ സഭയ്ക്കായി റവ. നെൽസൺ അച്ചൻ, ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഫാദർ കുര്യാക്കോസ് തോമസും ഈ പ്രാർത്ഥനയ്ക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.

കൂടാതെ നോർത്ത് സെൻറ്ററിലെ വിവിധ പ്രാദേശിക സഭാ ശുശ്രൂഷകന്മാരും സഭാ വിശ്വാസികളും പി.വൈ.പി.എ പ്രവർത്തകരും ഐക്യദാര്‍ഢ്യ പ്രാർത്ഥയിൽ പങ്കെടുത്തു. പി.വൈ.പി.എ വൈസ് പ്രസിഡന്റായ പാസ്റ്റർ സജി മോഹൻ ട്രഷറാർ ഫിന്നി മാത്യു, ജോയിൻറ്റ് സെക്രട്ടറി ലെവി കുരാക്കോസ്, കമ്മറ്റി അംഗമായ ഗിദയോൻ ബി മാങ്ങാട്ട്, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. കടന്നു വന്നവർക്ക് പി.വൈ.പി.എ സെക്രട്ടറി ഡോ. ഫെയ്ത്ത് ജെയിംസ് നന്ദി അറിയിക്കുകയും പാസ്റ്റർ എം.വി. അബ്രഹാമിന്റെ പ്രാർത്ഥനയും ആശിർവാദത്തോടും കൂടെ ജാഗരണ പ്രാർത്ഥന സമാപ്തി കുറിക്കുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.