ആയൂർ സെന്റർ പി. വൈ. പി. എ. യ്ക്ക് പുതിയ നേതൃത്വം

ആയൂർ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആയൂർ സെൻ്റർ പി. വൈ. പി. എ. യ്ക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 21 /07 /2024 ഞായറാഴ്ച വൈകിട്ട് 3.30 ന് അമ്പലക്കര സീയോൻ സഭയിൽ വെച്ച് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ഏബ്രഹാമിൻ്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്.

രക്ഷാധികാരി – പാസ്റ്റർ സണ്ണി എബ്രഹാം
പ്രസിഡൻ്റായി പാസ്റ്റർ ഷിജു മാത്യു , വൈസ് പ്രസിഡൻ്റായി ആൽബിൻ രാജേഷ് , സെക്രട്ടറിയായി സുവി. സബിൻ പി. സണ്ണി, ജോയിൻ്റ് സെക്രട്ടറിമാരായി സിജിൻ റ്റി.സോളമൻ, അനിത ബാബു. ട്രഷററായി എബിൻ സ്റ്റാൻലി,പബ്ലിസിറ്റി കൺവീനറായി ആൽബിൻ പ്രസാദ്, എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ യോഹന്നാൻ ജോർജ്,സെക്രട്ടറി. പാസ്റ്റർ. ബിജു പനംന്തോപ്പ്,ട്രഷറർ റോബിൻ ആർ. ആർ , സോദരി സമാജം പ്രസിഡന്റ് സൂസൻ റ്റി.സണ്ണി എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു.

വാർത്ത : ആൽബിൻ പ്രസാദ്
(സെന്റർ പബ്ലിസിറ്റി കൺവീനർ)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading