പി. വൈ. പി. എ തൃശൂർ മേഖലക്ക് പുതിയ നേതൃത്വം

തൃശൂർ: പി. വൈ. പി. എ തൃശൂർ മേഖലക്ക് പുതിയ നേതൃത്വം. പ്രസിഡന്റ്‌ അയി ഇളംതുരുത്തി സഭ ശ്രുശ്രുഷകനും പി വൈ പി എ തൃശൂർ വെസ്റ്റ് സെന്റർ പ്രസിഡന്റും അയിരിക്കുന്ന പാസ്റ്റർ സബിൻ പി ജോൺ, ബ്രിട്ടോ നെൽസൺ, മാത്യൂസ് ജോർജും, (വൈസ് പ്രസിഡന്റുമാർ), സാൻജോ ജോസഫ് (സെക്രട്ടറി), ജോൺലി കെ ബാബു (ജോയിന്റ് സെക്രട്ടറിമാർ), എൽവിൻ എൽദോസ് (ട്രെഷറാർ ), എബി ബാബു (പബ്ലിസിറ്റി കൺവീനർ) ആയി തിരഞ്ഞെടുത്തു.

News Middle Advt Banner

ഐ പി സി നെല്ലിക്കുന്നു സഭയിൽ വച്ചു നടന്ന ജനറൽ ബോഡി മീറ്റിംഗിൽ പാസ്റ്റർ എ കെ പൗലോസ് നേതൃത്വം നൽകുകയും , തൃശൂർ വെസ്റ്റ് സെന്റർ ശ്രുശ്രുഷകനായ പാസ്റ്റർ ജോസഫ് ജോർജ് റിട്ടേർണിങ്ങ് ഓഫീസർ അയും ,നിരീക്ഷകനായി കേരള സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി ജസ്റ്റിൻ നെടുവേലിലും പ്രവർത്തിച്ചു, കേരള സ്റ്റേറ്റ് പി വൈ പി എ ജോയിന്റ് സെക്രട്ടറിമാരായ ലിജോ സാമൂവേൽ, സന്ദീപ് വിളമ്പുകണ്ടം, യുവജന കാഹളം സർകുലേഷൻ മാനേജർ സുബിൻ അലഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading