മണിപ്പൂർ കലാപം: ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമം

തിരുവനന്തപുരം: വടക്കേന്ത്യയിൽ സഭകൾക്ക് നേരെ നടക്കുന്ന കടന്നാക്രമണങ്ങളെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന നീതി നിഷേധങ്ങളെയും അപലപിച്ചു കൊണ്ട്, പീഡനം അനുഭവിക്കുന്ന മണിപ്പൂർ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് അരുവിക്കര , ക്രിസ്റ്റ്യൻ ഫെല്ലോഷിപ്പ് പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നു.
ജൂൺ 11 ഞായർ വൈകിട്ട് അഞ്ചിന് അരുവിക്കര ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ CF, പ്രസിഡൻ്റ് റവ. ജെ ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും.

പ്രഭാഷകനും സോഷ്യൽ ആക്ടിവിസ്റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട്(പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ജനറൽ സെക്രട്ടറി) മുഖ്യ പ്രഭാഷണം നടത്തും.
റവ. ഫാദർ അരുൺ എഗത്ത്( മലങ്കര കത്തോലിക്ക സഭ), റവ. ഫാദർ സാം മാത്യൂ( സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്), റവ. ഫാദർ ബി ബാബു(സിഎസ്ഐ, ഡിസ്ട്രിക്ട് ചെയർമാൻ),
റവ. ഫാദർ ഗിബർട്ട്( ലൂഥറൻ ചർച്ച്), റവ. ഫാദർ ജി.സ്റ്റുവർട്ട്( സിഎസ് ശാലേം ചർച്ച്), പാസ്റ്റർ കെ എ തോമസ്( പിസിഐ ജില്ലാ സെക്രട്ടറി) എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിക്കും.

പാസ്റ്റർ അനീഷ് ജോർജ്( CF, സെക്രട്ടറി), ബ്രദർ അഭിലാഷ് ( CF, ട്രഷറർ) ബ്രദർ സന്തോഷ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading