അമ്മയുടെ സംസ്കാരത്തിന് എത്തിയ സജിത്ത് വിൽസൺ (42) വാഹനാപകടത്തിൽ മരണമടഞ്ഞു

കുന്നംകുളം: അമ്മയുടെ മരണാനന്തരച്ചടങ്ങിന് ന്യൂയോർക്കിൽ നിന്നെത്തിയ ആർത്താറ്റ് പനയ്ക്കൽ പരേതരായ വിൽസന്റെയും ബേബി വിൽസന്റെയും മകൻ സജിത്ത് വിൽസനാണ് (42) മെയ്‌ 25 വ്യാഴാഴ്ച്ച വെളുപ്പിന് വാഹനാപകടത്തിൽ മരണമടഞ്ഞു. സജിത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടർ വഴിയിരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം സംഭവിച്ചത്.

ന്യൂയോർക്കിലെ ആശുപത്രിയിൽ സോഷ്യൽ വർക്കറായിരുന്നു സജിത്ത്. മെയ്‌ 21 ഞാറാഴ്ചയാണ് അമ്മ ബേബി മരിച്ചത്. തുടർന്ന് സംസ്കാരത്തിനും മരണാനന്തരച്ചടങ്ങുകൾക്കുമായി മെയ്‌ 23 ചൊവ്വാഴ്ചയാണ് സജിത്ത് നാട്ടിലെത്തിയത്. രാത്രി സജിത്തിന് ഉറങ്ങാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എഴുന്നേറ്റ് ഗുരുവായൂർ ഭാഗത്തേക്ക് ചായ കുടിക്കാൻ പോയപ്പോഴായിരുന്നു അപകടമുണ്ടായത്.

ഭാര്യ: ഷൈൻ സജിത്ത്. മക്കൾ: എമ, എമിലി, എയ്ഞ്ചൽ, ഏബൽ. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.

-Advertisement-

You might also like
Comments
Loading...