വയലാ സി.ഇ.എം പഠനോപകരണങ്ങൾ വിതരണം ചെയ്തു

വയലാ / അടൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്പഠനോപകരണങ്ങൾ വിതരണം ചെയ്തു.ഇന്ന് മെയ് 21 ഞായർ ഉച്ചക്ക് 12:30 നടന്ന ചടങ്ങ് ചർച്ച് പാസ്റ്റർ ചാക്കോച്ചൻ പി.എ ഉത്ഘാടനം ചെയ്തു. ബിനോയി .സി ബി , സോണി പി.ബി, വൈ രാജു, ഡി. പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.

സിജു എം, റെജി ജി എന്നിവർ ഈ പരിപാടിക്ക് നേതൃത്വം നൽകി.പ്രദേശത്തുള്ള 32 കുട്ടികൾക്ക് നോട്ടുബുക്കുകളും പഠനോപകരണങ്ങളും അടങ്ങിയ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.
വയലാ ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ സി ഇ എം കമ്മിറ്റി ആണ് സ്പോൺസർമാരെ കണ്ടെത്തി ഈ സാമൂഹ്യപ്രവർത്തനം നടത്തിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.