തിരുവല്ല: ജ്യോതിമാർഗ്ഗം പത്രത്തിന്റെ പ്രധാന പ്രവർത്തകരിൽ ഒരാളായ കർത്തൃദാസൻ പാസ്റ്റർ പി. പി. കുര്യന്റെ സഹധർമ്മിണി സിസ്റ്റർ സാറാമ്മ കുര്യൻ ( ലീലാമ്മ) ഇന്ന് രാവിലെ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വെച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ടു. കുറച്ചു വർഷങ്ങളായി താൻ രോഗാവസ്ഥയിൽ ആയിരുന്നു. എങ്കിലും അസാധാരണ ആത്മീയ കാഴ്ചപ്പാടും പ്രത്യാശയും ഉള്ള കർത്തൃദാസി രോഗമില്ലാത്ത നാട്ടിൽ എത്തിച്ചേർന്നു. ചർച്ച് ഓഫ് ഗോഡ് മുംബൈ ചെമ്പുർ മുൻ സഭാംഗമായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.



- Advertisement -

Comments are closed.