ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ പ്രവർത്തനോൽഘാടനവും “മഹിമ 2023” മ്യൂസിക് നൈറ്റും മെയ്‌ 13 ശനിയാഴ്ച

KE NEWS DESK

ദുബായ് :ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ 2023 -24ലെ പ്രവർത്തനോൽഘാടനവും മഹിമ 2023 ഗാന സന്ധ്യയും മെയ്‌ 13 ശനിയാഴ്ച അജ്മാനിൽ വെച്ച് നടക്കും. ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ സീനിയർ എക്സ് ഒഫീഷ്യൽ പാസ്റ്റർ ഡിലു ജോൺ അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ക്രൈസ്തവ എഴുത്തുപുര ഡയറക്ടർ ബോർഡ് മെമ്പർ.ബ്രദർ.ജോൺസൻ വെടിക്കാട്ടിൽ പ്രവർത്തനോൽഘാടനം നിർവഹിച്ച്, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തെ പരിചയപ്പെടുത്തുകയും ചെയ്യും.

തുടർന്ന് നടക്കുന്ന മഹിമ 2023 എന്ന മ്യൂസിക്കൽ നൈറ്റ് ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ പ്രസിഡന്റ് സുവി.ജോൺസി കടമ്മനിട്ട ഉൽഘാടനം ചെയ്യും. യൂ.പി.ഫ് പ്രസിഡന്റ് പാസ്റ്റർ നിഷാന്ത്.എം.ജോർജ് ദൈവവചനത്തിൽ നിന്നും സംസാരിക്കും.പ്രശസ്ത ക്രിസ്തിയ സംഗീത സംവിധായകൻ അനിൽ കൈപ്പട്ടൂരിനൊപ്പം യൂ.എ.ഇ ക്രൈസ്തവ ഗാന രംഗങ്ങളിൽ നിറ സാനിധ്യമായ ഡെനിലോ ഡെന്നിസ്, എബേസ് ജോയി, റോബിൻ ലാലച്ചൻ, ലാറ സ്റ്റാൻലി, കെസിയ ഷാജി, ജാസിൻ ഡെനിലോ എന്നിവർ ഗാന സന്ധ്യക്ക്‌ നേതൃത്വം കൊടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading