പാസ്റ്റർ എ.വൈ തോമസ് ഒ പി എ ശുശ്രൂഷകനായി ചുമതലയേറ്റു

മസ്ക്കറ്റ്: ഒമാൻ പെന്തെക്കോസ്ത് അസംബ്ലിയുടെ (OPA ) ശുശ്രൂഷകനായി പാസ്റ്റർ എ. വൈ. തോമസ് നിയമിതനായി. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മലയാളി പെന്തെക്കോസ്ത് കൂട്ടായ്മയാണ് പെന്തെക്കോസ്തൽ അസംബ്ലി മസ്കറ്റ് (OPA)സഭ.
മെയ്‌ 5ന് സഭയിൽ നടന്ന പൊതു ആരാധനയിലാണ് ചുമതലയേറ്റത്.

പെന്തെക്കോസ്ത് സമൂഹത്തിൽ ഐക്യതയുടെ പ്രതീകമായി നിലകൊള്ളുന്ന OPA സഭയുടെ സുവർണ്ണ ജൂബിലി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സഭയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചു വിപുലമായ പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും ആത്മീക സംഗമങ്ങളും നടന്നുവരുന്നു.
ജോർജ് കെ സാമുവേൽ (സെക്രട്ടറി ), അലക്സാണ്ടർ പി എസ് (ജോ. സെക്രട്ടറി ), ജോമോൻ മാത്യു (ട്രഷറാർ ), സാം ജോൺസൺ (ജോ. ട്രഷറാർ ) എന്നിവരാണ് സഭാ ഭാരവാഹികൾ.
പാസ്റ്റർ എ. വൈ. തോമസ് ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. ഭാര്യ : ബിൻസി തോമസ്, മക്കൾ : ആരോൺ തോമസ്, ആഷേർ തോമസ്. ചെങ്ങന്നൂർ ടൌൺ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ശുശ്രൂഷകനായി പ്രവർത്തിച്ചു വരവെയാണ് പുതിയ നിയമനം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading