സ്വപ്നക്കൂട് ഭവനപദ്ധതിക്ക് സ്വന്തം വസ്തു നൽകി പാസ്റ്റർ സാം ജോർജും കുടുംബവും

കുമ്പനാട്: പെന്തകോസ്ത് പ്രസ്ഥാനങ്ങളുടെ യുവജന പ്രസ്ഥാനങ്ങളിൽ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ പി.വൈ.പി.എ യുടെ സ്വപ്നക്കൂട് ഭവനപദ്ധതിക്ക് സഹായ ഹസ്തമായി ഡൽഹി സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് കുടുംബവും. വെങ്ങുറിൽ മൂന്നു ഭവനങ്ങൾ പണിയുവാനുള്ള പതിനഞ്ച് സെന്റ് വസ്തുവാണ് ഐ.പി.സി ഡൽഹി സ്റ്റേറ്റ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പാസ്റ്റർ സാം ജോർജ് കേരളസ്റ്റേറ്റ് പി.വൈ.പി.എയ്ക്കു കൈമറിയത്. കേരളസ്റ്റേറ്റ് പി.വൈ.പി.എ പുതിയ ഭരണസമതിയുടെ സമർപ്പണ ശ്രൂശ്രൂഷ വേളയിൽ പി.വൈ.പി.എ സെക്രട്ടറി ജസ്റ്റിൻ നെടുവേലിയാണ് ഇത് അറിയിച്ചത്. സ്വപ്നക്കൂട് ഭവന പദ്ധതിക്ക് ആദ്യമായിട്ടാണ് ഉത്തരഭാരതത്തിൽ നിന്നും ഒരു പാസ്റ്റർ തന്റെ സ്വന്ത സ്ഥലത്തു നിന്നു സൗജന്യമായി സ്വന്തമായി ഭവനമില്ലാത്ത കർത്തുദാസന്മാർക്കായി വസ്തുവിൽ ഒരു ഭാഗം മാറ്റി വയ്ക്കുന്നു എന്ന ഒരു പ്രത്യേകത കൂടിയുണ്ട്.

ഒരു പുരുഷയുസ് മുഴുവനും ഉത്തര ഭാരതത്തിൽ പ്രേഷിത പ്രവർത്തനം നടത്തുന്ന പാസ്റ്റർ സാം ജോർജ് , ഐ.പി.സി ഡൽഹി സ്റ്റേറ്റ് സെക്രട്ടറിയും, ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്റ്റ് പ്രസിഡന്റ്, ഐ.പി.സി മയൂർ വീഹാർ ഫേസ് 2 ചർച്ചിന്റെ ശ്രൂശഷകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജയിംസ് ജോർജ് വെങ്ങുറിന്റെ ഇളയ സഹോദരനുമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading