ക്നാനായ സഭക്കാര്‍ക്ക് മറ്റ് സഭകളില്‍ നിന്ന് വിവാഹം ചെയ്യാം: ഔദ്യോഗിക അനുമതി നല്‍കി കോട്ടയം രൂപത

ക്‌നാനയ സഭയിൽപെട്ടൊരാൾക്ക് മറ്റു സഭയിൽ നിന്നും വിവാഹം ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. പരമ്പരാ​ഗതമായി നിലനിന്നിരുന്ന ഈ വിലക്ക് നീക്കി കോട്ടയം അതിരൂപതയുടെ ചരിത്ര മാറ്റം. കാസർഗോഡ് കൊട്ടോടി സ്വദേശിയായ ജസ്റ്റിൻ ജോൺ മംഗലത്താണ് ക്‌നാനായ സഭാംഗത്വം നിലനിർത്തി മറ്റൊരു രൂപതയിൽ നിന്നും വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. സിറോ മലബാർ സഭയിലെ രൂപതാം​ഗമായ വിജി മോളുമായാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎൻസി നടത്തിയ നിയമപോരാട്ടമാണ് സഭ മാറിയുള്ള വിവാഹത്തിന് അനുമതി നൽകാൻ ക്നാനയ സഭാ നേതൃത്വത്തെ നിർബന്ധിതമാക്കിയത്.

തലശ്ശേരി അതിരൂപതയിലെ പള്ളിയിൽ ജസ്റ്റിന്റേയും വിജിമോളുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ജസ്റ്റിന്റെ ഇടവകയായ കൊട്ടോടി സെന്റ് ആൻസ് പള്ളിയാണ് വിവാഹക്കുറി നൽകിയത്.
മറ്റ് സഭയില്‍നിന്ന് വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭക്ക് പുറത്തുപോകണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading