യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) വാർഷിക കൺവൻഷൻ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ

News: KE News Desk l London, UK

ലെസ്റ്റർ / (യു.കെ): യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലെസ്റ്റർ സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ മെയ് 18 വ്യാഴം മുതൽ 21 ഞായർ വരെ ലെസ്റ്റർ 15 രേവൻസ് ബ്രിഡ്ജ് ഡ്രൈവിലെ മാർ സെന്ററിൽ (LE4 0BZ) നടക്കും.

വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 7 നും ശനിയാഴ്ച രാത്രി 6.30 നും ഞായറാഴ്ച രാത്രി 6 നും സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 ന് പൊതുയോഗവും സമാപനം ദിവസമായ ഞായറാഴ്ച രാവിലെ 10 ന് സംയുക്ത സഭായോഗവും വൈകിട്ട് 3 ന്‌ യുവജന സമ്മേളനവും നടക്കും. ലെസ്റ്റർ സിറ്റി സെന്ററിലും പരിസരത്തും പരസ്യയോഗവും ‌ലഘുലേഖ വിതരണവും പരസ്യ യോഗവും നടക്കും.
സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. യൂറോപ്പിലെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading