മഹനീയം ബൈബിൾ കോളേജിന്റെ 40- മത് ബിരുദ ദാന സമ്മേളനം നടന്നു

KE NEWS DESK | MUMBAI

മുംബൈ: ബദലാപൂരിലുള്ള ചർച്ച് ഓഫ് ഗോഡ് ക്യാമ്പസിൽ വച്ച് മഹനീയം ബൈബിൾ കോളേജിന്റെ 40 – മത് ബിരുദ ദാന സമ്മേളനം നടന്നു. ഏപ്രിൽ 11 ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ നടന്ന സർവീസിൽ എഡ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ ഷിനോയ് സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷിൻജു തോമസ് പ്രാർത്ഥിച്ചു ആരംഭിച്ച മീറ്റിങ്ങിൽ ഇവാ. അലക്സ് ഫിലിപ്പ്, ജെഫ്റി ബെഞ്ചി മാത്യു എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ഷിബു മാത്യു സങ്കീർത്തനം വായിക്കുകയും പാസ്റ്റർ ബിജു തങ്കച്ചൻ സ്വാഗതം അറിയിക്കുകയും ചെയ്തു.

പാസ്റ്റർ ബെഞ്ചി മാത്യു (Principal), പാസ്റ്റർ മനു കെ.ചാക്കോ (Secretary, Counselling Department) എന്നിവർ വാർഷിക റിപ്പോർട്ട് അവതരിപ്പി ക്കുകയും കൗൺസലിംഗിന്റെ ആവശ്യകതയെ കുറിച്ച് പാസ്റ്റർ ജോൺ സി. മുട്ടുവേലി (Director, Counselling Department) സംസാരിക്കുകയും ചെയ്തു. പാസ്റ്റർ ജോമോൻ മാത്യു (Chief Guest) പ്രധാന സന്ദേശം നൽകി. “ഒരു കർതൃ വേലക്കാരനെ ഉറപ്പിച്ച് നിർത്തുന്ന 4 തൂണുകളാണ് Humility, Holiness, Hard working and Honesty. അതിൽ ഒരോരുത്തരും പ്രത്യേകം ശ്രദ്ധ നൽകണം. കൂടാതെ Finance, Fame and Female എന്നീ 3 അപകടങ്ങളെ സൂക്ഷിച്ച് ഒഴിയേണം.” പാസ്റ്റർ ജോമോൻ ഓർമ്മിപ്പിച്ചു. റീജിയണൽ ഓവർസിയർ പാസ്റ്റർ ബെൻസൺ മത്തായി അനുഗ്രഹ പ്രഭാഷണം നടത്തുകയും സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

പാസ്റ്റർ തോമസ് മാത്യു സമ്മാനങ്ങൾ വിതരണം ചെയ്യുകയും പാസ്റ്റർ ഈ. പി. സാംകുട്ടി (Evangelism Director) അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു.
ഡോ. സിനോജ് ജോർജ്, ആന്റോ ജോസ്, ഡോ. R.P. പോൾ, മെറി ലിജീഷ്, സി. സുനിത, പാസ്റ്റർ ജോൺസൺ, പാസ്റ്റർ ലിജീഷ് എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ബിജു എം. ജി. (ഡീൻ) കൃതജ്ഞത അറിയിക്കുകയും പാസ്റ്റർ പി.സി. ചെറിയാന്റെ പ്രാർത്ഥിച്ചു പാസ്റ്റർ ബെൻസൺ മത്തായി ആശീർവാദവും പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.