ക്രൈസ്തവ മതം സ്വീകരിച്ച ഗോത്ര വിഭാഗങ്ങൾക്ക് ഉയർന്ന സാമൂഹ്യ നിലവാരമെന്ന് പഠനം

കൊൽക്കത്ത: ക്രൈസ്തവ മതം സ്വീകരിച്ച തൃശൂരിന് താഴേക്കുള്ള ദക്ഷിണ കേരളത്തിലെ ഗോത്ര വിഭാഗങ്ങൾ ഉന്നത വിദ്യാഭ്യാസത്തിലൂടെയും നഗരങ്ങളിലേക്ക് ചേക്കേറിയതിലൂടെയും ഉയർന്ന സാമൂഹ്യ നിലവാരം ആർജിച്ചുവെന്ന് പഠനം. ഗുലാട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ മുൻ ഡയറക്ടറും ഗവേഷകനുമായ ഡി. നാരായണ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വടക്കൻ കേരളത്തിലെ ഗോത്രവിഭാഗങ്ങളെ അപേക്ഷിച്ച് ക്രൈസ്തവ മതം സ്വീകരിച്ച ദക്ഷിണ കേരളത്തിലെ ഗോത്ര വിഭാഗങ്ങളിൽ ജോലിക്കും കുടിയേറ്റത്തിന്റെ കാര്യത്തിലും ബിരുദ ധാരികളുടെ എണ്ണത്തിലും വർധനയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

ഇൻഡോ-കനേഡിയൻ കൊളാബറേറ്റീവ് പദ്ധതിയുടെ ഭാഗമായി പത്ത് വർഷത്തോളം വയനാട്ടിൽ ഗോത്ര വിഭാഗങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്ന വ്യക്തിയാണ് ഡി. നാരായണ. പിന്നീട് മറ്റുപല തിരക്കകുകളും കാരണം അത് സംബന്ധിച്ച പഠനങ്ങളൊന്നും നടത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് വർഷം മുൻപാണ് അമർത്യസെന്നിന്റെ ബംഗാളിലെ പ്രതീകി ട്രസ്റ്റ് ഡി. നാരായണയെ സമീപിക്കുന്നത്.

ബംഗാളിലെ പ്രശസ്ത മാസികയായ അനുസ്തൂപിലേക്ക് വേണ്ടി കേരളത്തിലെ ഗോത്ര വിഭാഗങ്ങളെ കുറിച്ചുള്ള പഠനമടങ്ങിയ ലേഖനം നൽകണമെന്നായിരുന്നു ആവശ്യം. അങ്ങനെയാണ് ചില ഗോത്ര വിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനത്തിന് പിന്നിലെ കാരണം കണ്ടെത്തുന്ന ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.