ലേഖനം: തലമുറകളെക്കുറിച്ചുള്ള ആത്മീക എരിവ് | മോൻസി പി രാജൂ

തലമുറകളെ വിളിച്ചുവരുത്തിയുള്ള യാഗങ്ങളും ശുദ്ധീകരണവും
(വായനഭാഗം : ഈയ്യോബ് 1:5)

യ്യോബ് തന്റെ പുത്രന്മാർ പാപം ചെയ്ത് ദൈവത്തെ ഹൃദയം കൊണ്ട് ത്യജിച്ച് പോയിരിക്കും എന്ന് പറഞ്ഞ്.തന്റെ പുത്രന്മാർ എവിടെയായായിരുന്നാലും അവരെ ആളയച്ച് വിളിച്ചുവരുത്തി ശുദ്ധീകരിക്കുകയും അവരുടെ സംഖ്യക്ക് ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കുകയും ചെയ്തിരുന്നു.

തന്റെ തലമുറകൾ ദൈവസന്നിധി വിട്ട് തെറ്റി പോകാതിരിക്കുവാൻ നിരന്തരമായി അവർക്കുവേണ്ടി ആരാധന(യാഗം) നടത്തുമായിരുന്നു ഈയ്യോബ്. തന്റെ പുത്രന്മാരും പുത്രിമാരും ഒരുപക്ഷെ തന്നോടൊപ്പം ആയിരിക്കുകയില്ല വസിക്കുന്നത്. അവർക്ക് വസിക്കുവാൻ മണിമാളികകളും നിരവധി സമ്പത്തും എല്ലാം ഉണ്ട്. കാരണം ഈയ്യോബ് എന്ന സമ്പന്നനായ മനുഷ്യന്റെ മക്കളാണവർ.അങ്ങനെയുള്ളവർ മാനുഷികമായി തിരക്കുള്ളവരായിരിക്കും, അവർക്ക് നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ട്,.എന്നാൽ ദൈവമായുള്ള കൂട്ടായ്മയ്ക്കായി, ശുദ്ധീകരണത്തിനായി, ഈയ്യോബ് അവരെ ആളയച്ച് വിളിക്കുമ്പോൾ മടി പറയാതെ, മാറി നിൽക്കാതെ, ആ അപ്പന്റെ വിളിപ്പുറത്ത് മക്കൾ എല്ലാവരും ആരാധനയ്ക്കായി, ശുദ്ധീകരണത്തിനായി ഒരുമിച്ച് കൂടുന്നു.

ഇന്നത്തെ വിശ്വാസ കുടുംബങ്ങളിലെ സ്ഥിതി വിപരീതമാണ്. മാതാപിതാക്കൾ പ്രാർത്ഥന ക്രമീകരിക്കുമ്പോൾ, ഉപവാസം തീരുമാനിക്കുമ്പോൾ,രാത്രിയിലുള്ള കുടുംബ പ്രാർത്ഥനയ്ക്കുപോലും ഞായറാഴ്ച്ച ആരാധനയ്ക്കുപോലും മാതാപിതാക്കൾക്ക് ഒപ്പം പല മക്കളും ഇല്ല. മകനെ പ്രാർത്ഥനയിൽ ഇരിക്കണം” എന്ന് പറഞ്ഞാൽ ആ സമയം കൂട്ടുകാർക്ക് ഒപ്പം അല്ലെങ്കിൽ മൊബൈൽ ഫോണിൽ സമയം ചിലവഴിക്കുന്ന തലമുറയെ ആണ് ഇന്ന് പല കുടുംബങ്ങളിലും കണ്ടു വരുന്നത്. ചില മക്കൾ മാതാപിതാക്കളുടെ നിർബന്ധവും നിരന്തരമായുള്ള യാജനയും കാരണം ദൈവസന്നിധിയിൽ വന്നു ഇരിക്കുന്നവരും ഉണ്ട്.എന്താണ് ഇതിന്റെ കാരണം….? തലമുറകൾക്ക് ദൈവവുമായി ഹൃദയംഗമായുള്ള ബന്ധമില്ല.
ഇപ്പോൾ അനേകം മാതാപിതാക്കൾക്ക് മക്കൾ ദൈവസന്നിധി വിട്ട് ഓടുന്നത് കണ്ടിട്ട് ഒരു ഭാരവും ഇല്ല. അവർ പിള്ളേർ അല്ലെ, ഇത് അടിച്ചുപൊളിക്കാൻ ഉള്ള പ്രായം അല്ലെ, അവൻ / അവൾ ഏതെങ്കിലും സമയത്ത് ദൈവസന്നിധിയിൽ എത്തിക്കോളും നമ്മളായിട്ട് അവരെ ബുദ്ധിമുട്ടിക്കേണ്ട… ഇങ്ങനെയൊക്കെയാണ് ഇപ്പോഴുള്ള പല വിശ്വാസ കുടുംബങ്ങളിലെയും അഭിപ്രായങ്ങളും സ്ഥിതിയും.

എന്നാൽ ഈയ്യോബ് മക്കളെ വിളിച്ചുവരുത്തുന്നു. വിളിച്ചുവരുത്തുന്നതിന്റെ പിന്നിൽ ഭൗതീക ഉദ്ദേശങ്ങൾ അല്ല. ദൈവമായുള്ള അവരുടെ ബന്ധം എങ്ങനെ എന്നുള്ളതാണ് ഉദ്ദേശം. ഇന്ന് പലരും തങ്ങളുടെ മക്കൾക്കായി പ്രാർത്ഥനയും ആരാധനയും ക്രമീകരിക്കുന്നത് തലമുറ അഭിഷേകം പ്രാപിക്കുവാനോ, കർത്താവിന് വേണ്ടി നിൽക്കുവാനോ, ദൈവീക വിഷയങ്ങൾക്ക് വേണ്ടിയൊന്നുമല്ല. പിന്നെയോ അവർക്ക് ജോലി കിട്ടുവാനും വിദേശത്ത് പോകുവാനും വിദ്യാസമ്പന്നരായി തീരുവാനും തുടങ്ങിയ വിഷയങ്ങൾക്കൊക്കെ വേണ്ടിയാണ്.

ഈയ്യോബ് മക്കളെ വിളിച്ചുവരുത്തി അവരെ ശുദ്ധീകരിക്കും. കാരണം അവർക്ക് എവിടെയെങ്കിലും, ഏതിലെങ്കിലും കുറവുകൾ, വീഴ്ചകൾ സംഭവിച്ചിരിക്കാം എന്ന് ഈയ്യോബിന് നന്നായി അറിയാം. ഇങ്ങനെ ദൈവമായി ഹൃദയംഗമായ ബന്ധമുള്ള ഭവനങ്ങളിൽ അനുതാപമുണ്ട്, പാപബോധമുണ്ട്, കണ്ണുനീരുണ്ട്, ഏറ്റുപറച്ചിൽ ഉണ്ട്, തമ്മിൽ തമ്മിൽ നിരപ്പ് പ്രാപിക്കും. മാത്രമല്ല, ഈയ്യോബ് തന്റെ മക്കളുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗം കഴിച്ചിരുന്നു. യാഗങ്ങൾ ചിലവുള്ളതാണ്. ചിലവുള്ള യാഗം കഴിക്കുവാൻ ഈയ്യോബ് മടിയുള്ളവനല്ല. കാരണം, ഈ ദൈവാശ്രയവും ആരാധനയും പ്രാർത്ഥനയും അനുതാപവും സമർപ്പണവും ഒക്കെയാണ്. ഈയ്യോബ് എന്ന മനുഷ്യനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുവാനും ദൈവം തന്നെ സാക്ഷ്യം പറയുവാനും ഇടയായി തീർന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.