മാനന്തവാടി മോറിയാ മല ക്യാമ്പ് സെന്റർ ഉടമ ജോസഫ് മത്തായി (57) അക്കരെ നാട്ടിൽ

മാനന്തവാടി: മാനന്തവാടി മോറിയാ മല ക്യാമ്പ് സെന്റർ ഉടമ ജോസഫ് മത്തായി (57) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. സുവിശേഷീകരണം ലക്ഷ്യമാക്കി മാനന്തവാടിയിൽ മോറിയ മല എന്ന ആധുനികവും മനോഹരവുമായ ഒരു ക്യാമ്പ് സെൻ്റെർ സ്ഥാപിക്കുകയും അത് ക്രൈസ്തവ സംഘടനകൾക്ക് കുറഞ്ഞ നിരക്കിൽ ക്യാമ്പുകൾക്കും മീറ്റിങ്ങുകൾക്കും നൽകിയിരുന്നു. ചില മാസങ്ങൾക്ക് മുൻമ്പ് ക്രൈസ്തവ എഴുത്തുപുര ട്രൈബൽ യുവജനങ്ങൾക്ക് വേണ്ടി നടത്തിയ മിഷൻ ക്യാമ്പ് മോറിയ മല ക്യാമ്പ് സെൻ്ററിൽ വെച്ചായിരുന്നു നടന്നത്.

ഭാര്യ മോനിക്ക ജോസ് (പ്രിൻസിപ്പാൾ. ഗുഡ് സമരിറ്റൻ പബ്ലിക് സ്കൂൾ ബാഗ്ലൂർ). മക്കൾ: റോബിൻ മാത്യു ജോസഫ്, റിയ മാത്യു ജോസ്. ഭൗതീക ശരിരം ചൊവ്വ (7-3-2023) രാവിലെ 10 മണിക്ക് മോറിയാമല ക്യാമ്പ് സെന്ററിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്ക്കാരം ചൊവ്വാഴ്ച്ച 3 മണിക്ക് പുൽപള്ളി കുറിച്ചിപ്പറ്റയിലുള്ള സഭാ സെമിത്തേരിയിൽ നടക്കും.

പ്രിയ സാറിൻ്റെ വേർപാടിൽ ക്രൈസ്തവ എഴുത്തുപുരയുടെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading