സോളിമോൾ കുരുവിളയക്ക് ആതുര ശുശ്രൂഷയിൽ പുരസ്‌കാരം

ന്യൂയോർക്ക്: അത്യധികം കരുതലോടെയുള്ള സേവനത്തിനു നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്ക (എൻ എ ഐ എൻ എ) നൽകുന്ന ‘Legacy of Caring Award’ സോളിമോൾ കുരുവിളയ്ക്കു ലഭിക്കും. ജക്കോബി ആൻഡ് നോർത്ത് സെൻട്രൽ ബ്രോങ്ക്സ് ഒക്ക്യൂപ്പേഷണൽ ഹെൽത്ത് സർവീസസ് അസോഷ്യേറ്റ് ഡയറക്ടറായ സോളിമോൾ കുരുവിളയ്ക്കാണ് അവാർഡെന്ന് ന്യൂയോർക്ക് ഹെൽത്ത് + ഹോസ്പിറ്റൽസ് ജക്കോബി ആൻഡ് നോർത്ത് സെൻട്രൽ ബ്രോങ്ക്സ് സി ഇ ഓ: ക്രിസ്റ്റഫർ മാസ്ട്രോമാനോ അറിയച്ചു.

രോഗികളെ പരിപാലിക്കുന്നതിലും സാന്ത്വനം നൽകുന്നതിലും നേതൃത്വ മികവിലും മുന്നിട്ടു നിൽക്കുന്ന നഴ്‌സുമാരെ ആദരിക്കാനുള്ളതാണ് ഈ പുരസ്‌കാരം.

1992 ൽ ഇന്ത്യയിൽ നിന്നു യുഎസിൽ കുടിയേറിയതു മുതൽ ഈ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന സോളിമോൾ കുരുവിള 30 വർഷം പിന്നിട്ടു. ആദ്യ ആറ് വർഷം ജക്കോബി സർജിക്കൽ മെഡിക്കൽ ഐ സി യുവിൽ ജോലി ചെയ്യുമ്പോൾ അവർ കോളജ് ഓഫ് ന്യൂ റോഷലിൽ നിന്നു ശാസ്ത്രത്തിൽ മാസ്റ്റേഴ്സും പിന്നീട് ബിബ്ലിക്കൽ കൗണ്സലിംഗിൽ പി എച് ഡി യും നേടി.

1999 ൽ ഒക്ക്യൂപ്പേഷണൽ ഹെൽത്ത് സർവീസസ് ടീമിൽ ചേർന്ന ശ്രീമതി സോളിമോൾ കുരുവിള 2015 ൽ അസോഷ്യേറ്റ് ഡയറക്ടറായി. നഴ്‌സിംഗ് വിഭാഗത്തിൽ എല്ലാ തലത്തിലുമുള്ള ജീവനക്കാർ അവരുടെ മേൽനോട്ടത്തിലാണ്.

വെസ്റ്ചെസ്റ്ററിൽ ഭർത്താവും മകനുമൊത്തു കഴിയുന്ന സോളിമോൾ, തന്റെ വിശ്വാസമാണ് തന്നെ നയിക്കുന്നതെന്ന് പറയുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.