അനുഭവിച്ചവരുടേയും അതിജീവിച്ചവരുടേയും ദിനത്തിൽ മാതൃകയായി നാലാം ക്ലാസ്സ് വിദ്യാർത്ഥിനി 

News Desk KE Kearla

കായംകുളം : എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനമായി ആചരിച്ചു വരുന്നു. അനുഭവിച്ചവരുടേയും അതിജീവിച്ചവരുടേയും ദിവസം ആയി നിലകൊള്ളുന്ന ദിവസം. ഡോക്ടര്‍ നല്‍കുന്ന മരുന്ന് മാത്രമല്ല ഈ രോഗത്തിന് ആവശ്യമെന്നും സമൂഹത്തിന്റെ കരുതലും പരിചരണവുംകൂടി ആവശ്യമാണെന്നും ക്യാന്‍സര്‍ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തെറ്റുദ്ധാരണകളും ക്യാന്‍സറിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകളും, കൂടാതെ ശരിയായ ചികിത്സ നേടുക, മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ആളുകളെ ബോധവൽക്കരിക്കുക, കീമോ തെറാപ്പിക്ക് വിധേയരായവർക്ക് കൈത്താങ്ങാകുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. കലണ്ടർ താളുകളിലെ അക്കങ്ങൾക്ക് മുകളിലെ അടയാളകുറിപ്പിന്റെ പരിവേഷവുമായി ഒരു ദിനം. ഈ രോഗവുമായി മല്ലിടുന്നവർക്ക് ആശ്വാസമാകുകയാണ് കായംകുളം പുതുപ്പള്ളി ദേവികുളങ്ങര സി.എം.എസ് യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ദയ റോഷൻ (10വയസ്സ് ). ഈ ദിവസം എന്താണ് എന്ന് മനസ്സിലാക്കി തന്റെ മാതാപിതാക്കളോട് ആഗ്രഹം പറയുകയും

സമൂഹത്തിലെ നമ്മുടെ കടമകൾ മറ്റുള്ളവരെ ഓർമിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.

ലോക ക്യാൻസർ ദിനത്തിൽ തന്റെ മുടി മുറിച്ചു ദാനം ചെയ്താണ് ഈ കൊച്ചുമിടുക്കി മാതൃകയായത്. പുതുപ്പള്ളി ദേവികുളങ്ങര 12-ാം വാർഡിൽ കാനാവിൽ റോഷന്റെയും വിജയലക്ഷ്മിയുടെയും മകളാണ് ദയ.

തലമുറകൾക്ക് സഹജീവികളോട് ഉള്ള കരുതൽ വിളിച്ചോതുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നമ്മുടെ തലമുറകൾ കൂടുതൽ മുന്നോട്ട് വരട്ടെ!!! സ്നേഹം, കരുതൽ, തുടങ്ങി നന്മയുടെ നിറകുടങ്ങളായി വരും തലമുറകൾ മാറട്ടെ…!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.