ക്രൈസ്‌‌തവർക്ക്‌ എതിരായ അതിക്രമങ്ങൾ: ആറ് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ന്യൂഡൽഹി: ക്രൈസ്‌തവർക്ക്‌ എതിരായ അതിക്രമങ്ങൾ തടയണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഉത്തർപ്രദേശും ചത്തീസ്‌ഗഢും ഉൾപ്പടെയുള്ള ഏഴ്‌ സംസ്ഥാനങ്ങളിൽ നിന്നും സുപ്രീംകോടതി റിപ്പോർട്ട്‌ തേടി. യുപിക്കും ചത്തീസ്‌ഗഢിനും പുറമേ മധ്യപ്രദേശ്‌, ഒഡീഷ, ജാർഖണ്ഡ്‌, ബിഹാർ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളും മൂന്നാഴ്‌‌ച്ചയ്‌ക്കുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിക്കണം.

ക്രൈസ്‌തവ വൈദികർ, പാസ്‌റ്റർമാർ, വിശ്വാസികൾ തുടങ്ങിയവർക്ക്‌ എതിരായ അതിക്രമസംഭവങ്ങളിൽ നിയമപാലകർ എന്ത്‌ നടപടികൾ സ്വീകരിച്ചെന്ന്‌ റിപ്പോർട്ടുകളിൽ വിശദീകരിക്കണം. ബംഗളൂരു അതിരൂപത ആർച്ച്‌ബിഷപ്പ്‌ പീറ്റർ മച്ചാഡോ, ദേശീയ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ്‌ ഓഫ്‌ ഇന്ത്യ തുടങ്ങിയ കക്ഷികൾ നൽകിയ ഹർജികളിലാണ്‌ കോടതി ഇടപെടൽ. നേരത്തെ, ഈ വിഷയത്തിൽ എട്ട്‌ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടുകൾ ശേഖരിക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്‌ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഹരിയാന മാത്രമാണ്‌ റിപ്പോർട്ട്‌ നൽകിയതെന്ന്‌ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാഭാട്ടി അറിയിച്ചു. ഇതേതുടർന്നാണ്‌, ശേഷിച്ച സംസ്ഥാനങ്ങൾ മൂന്ന്‌ ആഴ്‌ച്ചയ്‌ക്കുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന്‌ സുപ്രീംകോടതി നിർദേശം നൽകിയത്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.