എഡിറ്റോറിയൽ: അഭിമാനത്തോടെ ആറാം വർഷത്തിലേക്ക് | ജെ. പി. വെണ്ണിക്കുളം

കാലത്തിനു മുൻപേ സഞ്ചരിച്ചു ക്രൈസ്തവ മാധ്യമരംഗത്തു ഡിജിറ്റൽ വിപ്ലവമായി മാറിയ ക്രൈസ്തവ എഴുത്തുപുര ദിനപത്രം അഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ ഓർക്കുവാൻ പലതുണ്ട്. 2018 ഫെബ്രുവരിയിലെ ഒരു ചെറിയ തുടക്കമാണ് ഇന്ന് ലോകവ്യാപകമായി അനേകം വായനക്കാരുള്ള പത്രമാക്കി നമ്മുടെ പത്രത്തെ മാറ്റിയത്. അല്പം ആശങ്കയോടെയായിരുന്നു തുടക്കമെങ്കിലും പിന്നീടുള്ള വേഗത പെട്ടെന്നായിരുന്നു. ഒരു ദിവസം പോലും മുടങ്ങാതെ എല്ലാ ദിവസവും രാത്രി ഇന്ത്യൻ സമയം ഏഴ് മണിക്ക് നമ്മുടെ ദിനപത്രം വായനക്കാരിൽ എത്തിക്കുവാൻ ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് ശ്രദ്ധിക്കുന്നു. ഡിജിറ്റൽ സാങ്കേതിക മികവിൽ തനതായ ശൈലി സ്വീകരിച്ചു മികച്ച ഡിസൈനോടുകൂടെ ലോകോത്തര നിലവാരത്തിൽ തന്നെ പത്രം പുറത്തിറക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. മുൻപ് പുറത്തിറങ്ങിക്കൊണ്ടിരുന്ന പല പ്രസിദ്ധീകരണങ്ങളും തങ്ങളുടെ പ്രസിദ്ധീകരണം അവസാനിപ്പിച്ചത് നമ്മൾ കണ്ടതാണ്. എന്നാൽ ഇന്നും നമുക്ക് തുടരുവാൻ സാധിക്കുന്നത് വായനക്കാരുടെ പ്രാർത്ഥനയും പിന്തുണയും കൊണ്ട് മാത്രമാണ്. തികച്ചും സൗജന്യമായിട്ടാണ് ക്രൈസ്തവ എഴുത്തുപുര ദിനപത്രം വായനക്കാരിൽ എത്തിക്കുന്നത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും എഴുത്തുപുര ദിനപത്രം എത്തിചേരുന്നു.
കർമ്മോത്സുകരായ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളാണ് പത്രത്തിൻ്റെ വിജയത്തിന് പിന്നിൽ.
ഇതുവരെ നിങ്ങൾ നൽകിയ സ്നേഹവും സഹകരണവും ഇനിയും പ്രതീക്ഷിക്കുന്നു. മികവുറ്റ ഡിസൈനും ലേ ഔട്ടും ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തെ മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. പുതിയ വർഷത്തിലും പത്രം കൃത്യതയോടെ നിങ്ങളിൽ എത്തിച്ചു തരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇനിയും അനേകം ദൂരം സഞ്ചരിക്കാനുണ്ട്. നാം ഒന്നിച്ചു നിന്നാൽ ഈ യാത്ര സുഗമമായിരിക്കും. ഇന്ന് പുറത്തിറങ്ങുന്ന വാർഷിക സ്പെഷ്യൽ എഡിഷൻ പത്രം വ്യത്യസ്തതകൾ കൊണ്ടു ശ്രദ്ധേയമായിരിക്കുകയാണ്. സഭാ, സംഘടന നേതൃത്വങ്ങളുടെയും മാധ്യമ സുഹൃത്തുക്കളുടെയും ആശംസകൾ വിവിധ വ്യക്തികളുടെയും സഭകളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നിൽ കഠിനാധ്വാനം ചെയ്ത എല്ലാ സഹപ്രവർത്തകർക്കും ഹൃദയംഗമായ നന്ദി അറിയിക്കുന്നു. പത്രത്തിനു വേണ്ട നിർദേശങ്ങൾ നൽകുന്ന ജനറൽ കൗൺസിൽ, ചാപ്റ്റർ, യൂണിറ്റ് ഭാരവാഹികൾ എന്നിവരെയും വാർത്തകൾ പരസ്യങ്ങൾ എന്നിവ നൽകുന്നവരെയും പ്രാർത്ഥന സഹകാരികളെയും നന്ദിയോടെ ഓർക്കുന്നു. ഇനിയും ബഹുദൂരം മുന്നോട്ടുപോകാൻ നമുക്ക് സാധിക്കട്ടെ.

ജെ പി വെണ്ണിക്കുളം
ചീഫ് എഡിറ്റർ
ക്രൈസ്തവ എഴുത്തുപുര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.