ദൈവകൃപ അനുഭവിച്ച ആറ് വർഷങ്ങൾ | ആഷേർ കെ. മാത്യു

അഞ്ച് വർഷങ്ങൾക് മുമ്പാണ് ദൈവം തന്ന ദർശനത്താൽ ക്രൈസ്തവ എഴുത്തുപുര എന്ന ഡിജിറ്റൽ ദിനപത്രം പ്രവർത്തനം ആരംഭിക്കുന്നത്.ഇതിന് തുടക്കം കുറിക്കുമ്പോൾ പല ആശങ്കകളും ഉണ്ടായിരുന്നു. എല്ലാ ദിവസവും പത്രം പ്രസിദ്ധീകരിക്കുന്നത് എങ്ങനെ, റിപ്പോർട്ടേഴ്സ്, എഡിറ്റിംഗ് തുടങ്ങിയ വെല്ലുവിളികൾ. ഓൺലൈനിൽ ആളുകൾ എങ്ങനെ വായിക്കും തുടങ്ങിയ വിമർശനങ്ങൾ.

എന്നാൽ അതിൻ്റെയെല്ലാം ഉത്തരം പിൽക്കാലത്ത് നമുക്ക് കാണുവാൻ കഴിഞ്ഞു. അഞ്ച് വർഷങ്ങളായി പത്രം മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെടുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പല രാജ്യങ്ങളിലും ഇന്ന് ക്രൈസ്തവ എഴുത്തുപുര ദിനപ്പത്രത്തിൻ്റെ വായനക്കാരുണ്ട്.

ക്രൈസ്തവ പത്രപ്രവർത്തനത്തിന് പുതിയശൈലികൊണ്ടു വരുവാനും, പാരമ്പര്യവും സ്ഥാപിതവുമായ ചട്ടക്കൂടുകളെ പൊളിച്ചെഴുതുവാനും ക്രൈസ്തവ എഴുത്തുപുരയ്ക്ക് കഴിഞ്ഞു. വായനക്കാരിൽ നിന്നും വരിസംഖ്യ വാങ്ങാതെ പരസ്യങ്ങൾ കണ്ടെത്തി തികച്ചും സൗജന്യമായി വാർത്തകൾ ജനങ്ങളിലെത്തിക്കാൻ നമുക്ക് കഴിയുന്നു.

സഭാ രാഷ്ട്രീയത്തെയോ വ്യക്തിഹത്യയെയോ നമ്മൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് തീർച്ചയായും ഒരു പ്രത്യേകത തന്നെയാണ്.
ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പക്ഷം നോക്കാതെ നിലപാട്
ക്രൈസ്തവ എഴുത്തുപുര എന്നും സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ഞങ്ങൾ കൃതാർത്ഥരാണ്. ജനഹൃദയങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്.
പ്രോത്സാഹിപ്പിക്കുന്നവരോടൊപ്പം വിമർശിക്കുന്നവരും നമ്മുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൻറെ ഡിസൈനിങ്ങും ലേഔട്ടും പ്രത്യേകിച്ച് എടുത്തു പറയേണ്ടതാണ്. ലോകോത്തര നിലവാരമുള്ള പത്രങ്ങളുടെ മികവ് നമ്മുടെ ഡിസൈനിങ്ങിൽ ഉണ്ട് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയായി പോകില്ല എന്ന് തന്നെ ചിന്തിക്കുന്നു.

ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായി രണ്ടുവർഷം സേവനം ചെയ്യുവാൻ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്നുള്ളത് ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഓർക്കുന്നു.

ഇനിയും ഏറെ ദൂരം പിന്നിടുവാനുണ്ട്.ഇത് വരെ കൂടെ നിന്ന കുടുംബാംഗങ്ങൾ, വായനക്കാർ, അഭ്യുദയകാംക്ഷികൾ, എഴുത്തുകാർ, സഭാ നേതൃത്വങ്ങൾ, യുവജന സംഘടനകൾ,മറ്റ് ക്രൈസ്തവ സംഘടനാഭാരവാഹികൾ, വാർത്തകളും പരസ്യങ്ങളും തന്ന് സഹായിച്ചവർ അങ്ങനെ ഏവർക്കും ഹൃദ്യമായ നന്ദി.
ദൈവസ്നേഹത്തിൽ നമുക്ക് വീണ്ടും ഒരു മനസ്സോടെ പ്രവർത്തിക്കാം.

എന്ന്
ക്രിസ്തുവിൽ,
ആഷേർ കെ മാത്യു, ജനറൽ പ്രസിഡൻ്റ്,
ക്രൈസ്തവ എഴുത്തുപുര

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading