ഇന്നത്തെ ചിന്ത : പൂർവ സ്ഥിതി അന്ത്യ സ്ഥിതി | ജെ.പി വെണ്ണിക്കുളം
ഇയ്യോബ് 8:7
നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും
കഷ്ടതയുടെ നീർച്ചുഴിയിലൂടെ കടന്നുപോയ ഇയ്യോബ് പറയുകയാണ്, എല്ലാവരുടെയും സ്ഥിതികൾക്ക് മാറ്റം ഉണ്ടാകും എന്ന്. അത് എന്നും ഒരുപോലെ ആയിരിക്കില്ല. ഇന്നൊരുപക്ഷെ സാഹചര്യങ്ങൾ മോശമായിരിക്കാം. എന്നാൽ പിന്നത്തേതിൽ അതിനെക്കുറിച്ചു ദുഖിക്കേണ്ട വരില്ല. പ്രിയരേ, ഇന്നത്തെ ശൂന്യതകൾ നാളത്തെ നിറവുകളായി മാറും.
ജെ. പി വെണ്ണിക്കുളം