കവിത (ഭാവനാരൂപം): ഉദിച്ചു നീതിസൂര്യൻ | ഷിജി ഏബ്രഹാം, പട്ടാഴി

തിമായിയുടെ മകനാ० ബർത്തിമായി
കുരുടനാ० ബർത്തിമായി
ഭിക്ഷക്കാരനാം യാചകൻ
ഭിക്ഷ യാചിച്ചീടുവാനായ്
ദിനവു० ഇരുന്നിരുന്നു വഴിയരികിൽ…
കുരുടനാ० ഭിക്ഷക്കാരൻ്റെ
യാചനാമൊഴി കേട്ട്
വഴിയാത്രക്കാർ പലരും നൽകീടും
ഭിക്ഷയായ് നാണയത്തുട്ടുകൾ ദിനവും..
പതിവുപോലെ ഒരു ദിനം
ഭിക്ഷ യാചിച്ചും കൊണ്ട്
വഴിയരികിൽ ഇരുന്നീടുന്നൊരു നേര०
അന്ധനാ० ബർത്തിമായി
കേട്ടൂ തൻ കാതുകളിൽ
വെളിച്ചത്തിൻ ദേവൻ തന്നരികിലൂടെ
കടന്നു പോകുന്നതാ० വർത്തമാനം..
വർത്തമാന० കേൾക്കമാത്രയിൽ
പിന്നെ ഒട്ടും വെെകിയില്ലാ കുരുടൻ
തന്നോട് കരുണ കാട്ടേണ്ടതിന്
തൻ്റെ കുരുട്ടുകണ്ണുകളിൽ വെളിച്ചം നിറച്ചീടുവാൻ
വെളിച്ചത്തിൻ ദേവനോട്
നിലവിളിയോടെ യാചിച്ചു…
അപ്പോൾ അവിടെ നിന്നവരിൽ
ശാസകന്മാർ പലരും കുരുടനെ
മിണ്ടാതിരിപ്പാൻ ശാസിച്ചിട്ടും
അതൊന്നും ഗൗനിച്ചില്ലാ കുരുടൻ…
തനിക്ക് ഒരേയൊരു ചിന്തമാത്രം
എത്രയും വേഗം വെളിച്ചത്തിൻ ദേവൻ്റെ
അടുക്കൽ എത്തീടേണം
കൂരിരുൾ മൂടിയ തന്നുടെ ജീവിതം
വെളിച്ചത്താൽ ശോഭിച്ചീടേണം
ആശയടക്കുവാൻ ആയതില്ല കുരുടനാ० ബർത്തിമായിക്ക്
ഉളള० നൊന്ത് കൂടുതൽ ഉച്ചത്തിൽ കരഞ്ഞു യാചിച്ചു.

യാചകനാ० കുരുടൻ്റെ കരുണയ്ക്കായുളള
മനസ്സിൻ്റെ വിങ്ങലുകൾ കണ്ടറിഞ്ഞ
വെളിച്ചത്തിൻ ദേവൻ മനസ്സലിവോടെ നിന്നവിടെ
ബർത്തിമായിയെ വിളിപ്പിൻ എന്നരുളിചെയ്തു ദേവൻ…
അപ്പോൾ അവരിൽ ചിലർ കുരുടനെ
ആശ്വസിപ്പിച്ചു ധെെര്യപ്പെടുത്തി…
എഴുന്നേല്ക്ക ദേവൻ നിനക്കുവേണ്ടി
കാത്തുനിൽക്കുന്നവിടെ എന്നറിയിച്ചു…
തനിക്കായ് ദേവൻ കാത്തുനിൽക്കുന്നു
എന്നറിയേണ്ടുന്ന താമസം
ഉടനെ തൻ്റെ കുരുടത്വത്തിൻ ജീവിതമാ० പുതപ്പ്
ദൂരേ എടുത്തുകളഞ്ഞിട്ട് ചാടിയെഴുന്നേറ്റ്
വേഗം ചെന്നു കുരുടനാ० ബർത്തിമായി…
ചോദിച്ചു വെളിച്ചത്തിൻ ദേവൻ
ഞാൻ നിനക്കെന്തു ചെയ്തുതരേണമെന്ന്
നീ ആഗ്രഹിച്ചീടുന്നു മകനെ…
പറഞ്ഞു അന്ധനാ० ബർത്തിമായി
എനിക്കു കാഴ്ച്ചപ്രാപിക്കണം ദേവാ…
പൊയ്ക്കൊൾക മകനെ നിൻ്റെ വിശ്വാസം
നിന്നെ രക്ഷിച്ചിരിക്കുന്നു
എന്നോതി വെളിച്ചത്തിൻ ദേവൻ…
പകർന്നു തന്നിലെ വെളിച്ചം
യാചകൻ്റെ ഇരുൾ മൂടിയ കണ്ണുകളിലേക്ക്
തൽക്ഷണ० അന്ധതയെല്ലാം പൂർണ്ണമായി മാറി
കാഴ്ച്ചപ്രാപിച്ചു ബർത്തിമായി
പ്രകാശിച്ചു തൻ്റെ വിളക്കാകും കണ്ണുകൾ
കണ്ടൂ ബർത്തിമായി തൻ്റെ കൺകുളിർക്കെ കണ്ടു
തനിക്ക് കാഴ്ച്ചകളുടെ അത്ഭുതലോകങ്ങൾ
തുറന്നുതന്നവനാ० നീതിസൂര്യനാ० ദേവനെ
ഉദിച്ചു ബർത്തിമായിയുടെ ജീവിതത്തിൽ
നീതിസൂര്യൻ രോഗോപശാന്തിയോടെ…

നന്ദിയാൽ നിറഞ്ഞു തന്നുടെ ഉളളം
സന്തോഷം അടക്കുവാൻ ആയതില്ല
തിരിച്ചറിഞ്ഞു ബർത്തിമായി
സത്യവെളിച്ചമാ० തൻ്റെ കർത്താവിനെ…
കാഴ്ച്ചപ്രാപിച്ചതിനാൽ അതിൽ
സ०തൃപ്തിയടഞ്ഞില്ല ബർത്തിമായി
ദേവനെ വിട്ടുപോകുവാൻ
മനസ്സായില്ലാ ബർത്തിമായിക്ക്
വെളിച്ചത്തിൻ ദേവനെ തൻ സ്വന്തമാക്കീടാൻ
ദേവൻ്റെ പിന്നാലെ കൂടി ബർത്തിമായി…
മാറി ബർത്തിമായിയുടെ രൂപഭാവങ്ങളാകവെ
പ്രകാശിച്ചു ബർത്തിമായിയുടെ ജീവിതമാകെയു०
നിറഞ്ഞു ബർത്തിമായി ദെെവതേജസ്സിനാൽ
തന്നുടെ യാചക ജീവിതത്തിന് വിരാമമിട്ടു…
താൻ മറ്റുള്ളവരെ സമ്പന്നനാക്കീടും
നിലയിലേക്ക് തന്നുടെ ജീവിതനിലവാരം ഉയർന്നു…
പ്രിയരേ യാചിക്കേണ്ടുന്നവനോട് നാം യാചിച്ചീടുകിൽ
പിന്നെ മനുജനോട് യാചിക്കേണ്ടി വരികയില്ല…
സത്യവെളിച്ചമാ० കർത്താവിൻ കരുണ
രുചിച്ചറിഞ്ഞ ബർത്തിമായി
താനു० അനേകരിലേക്ക് വെളിച്ചം
വിതറീടുന്നൊരു പ്രകാശിക്കു० താരമായ്
പാരിലാകെ ശോഭിച്ചു…
പ്രിയരേ സത്യവെളിച്ചമാ० യേശുദേവനെ അനുഗമിച്ചീടുകിൽ
മാറിടു० ആത്മീയ കുരുടത്വമാകവെ
പ്രകാശിച്ചീടു० ഹൃദയദൃഷ്ടിയാ० അകക്കണ്ണുകൾ
ശോഭിച്ചീടു० ജീവിതം ദെെവതേജസ്സിനാൽ
രൂപപ്പെട്ടീടു० അനേകരിലേക്ക്
വെളിച്ചം വിതറീടുന്നൊരു താരമായ്
നീതിസൂര്യൻ്റെ മക്കളാ० പൊന്നോമനകൾ
ജ്യോതിസ്സുകളെപ്പോലെ പ്രകാശിച്ചീടും…
പകൽ വെളിച്ചം അവർക്ക് സൂര്യനല്ല
രാത്രി വെളിച്ചം അവർക്ക് ചന്ദ്രനുമല്ല…
രാവിലു० പകലിലു० ഏതൊരു നേരത്തിലും
അവരുടെ വിളക്കു० വെളിച്ചവും
അവരുടെ തേജസ്സു० വഴികാട്ടിയും
സത്യവെളിച്ചവു० നിത്യജീവനു० നീതിസൂര്യനുമായ
അവരുടെ ദെെവമായ കർത്താവ് ആകുന്നു…
അതുകൊണ്ട് കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും
അവർക്ക് ഒരനർത്ഥവു० ഫലിക്കയില്ല
രാത്രി ചന്ദ്രനെ ങ്കിലും പകൽ സൂര്യനെ ങ്കിലും അവരെ ബാധിക്കയില്ല
ഒരു ദോഷവും തട്ടാതവണ്ണ० യഹോവ അവരെ പരിപാലിക്കും
അവർ ഇരുളിൽ പ്രകാശിക്കും
ഇരുളോ അവരെ കീഴടക്കുകയില്ല…

– ഷിജി ഏബ്രഹാം. പട്ടാഴി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.