ഇന്നത്തെ ചിന്ത : കാന്ത കെട്ടിയടച്ച തോട്ടം | ജെ. പി വെണ്ണിക്കുളം
ഉത്തമ ഗീതം 4:12_ _എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.
കാന്ത കെട്ടിയടച്ച തോട്ടം എന്ന ആലങ്കാരിക പ്രയോഗത്തിലൂടെ അവൾ കാന്തനായി മാത്രം വേർതിരിക്കപ്പെട്ടവൾ എന്ന് മനസിലാക്കാം. ഈ ബന്ധത്തിൽ നിന്നും അവളെ അകറ്റുവാൻ ആർക്കും സാധ്യമല്ല. വേലിയില്ലെങ്കിൽ ദുഷ്ടമൃഗങ്ങൾ സ്വൈര്യമായി വിഹരിക്കും, വിളവുകൾ നഷ്ടമാക്കും. അതുണ്ടാകാതിരിക്കാൻ ദൈവസഭയെ അതിന്റെ നാഥൻ തോട്ടം പോലെ സംരക്ഷിക്കുകയാണ്. ഏദൻ തോട്ടത്തിന്റെ കാവൽ ആദിമ മനുഷ്യനെ ഏൽപ്പിച്ചെങ്കിക്കും അതിൽ അവിശ്വസ്തനായപ്പോൾ ഉത്തരവാദിത്തം കെരൂബുകളെ ദൈവം ഏൽപ്പിച്ചു (ഉല്പത്തി 3:24). പ്രിയരേ, നമുക്ക് സംരക്ഷണം നൽകുന്ന കർത്താവിനു നാം നന്ദിയുള്ളവരാകുക. അവിടുന്ന് കാത്തില്ലെങ്കിൽ ബാക്കിയെല്ലാം വ്യർത്ഥം.
ജെ. പി വെണ്ണിക്കുളം