ക്രിസ്ബ്രോസ് മിനിസ്ട്രീസ് പത്താം വാർഷിക സമ്മേളനം ഡിസംബർ 24 ന് നിലമ്പൂരിൽ

നിലമ്പൂർ: ക്രിസ്തുവിനാൽ, ക്രിസ്തുവിനായി, ക്രിസ്തുവിനുവേണ്ടി എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് കഴിഞ്ഞകാലങ്ങളിൽ നിലമ്പൂരിന്റെ മണ്ണിൽ എല്ലാ പെന്തക്കോസ്ത് കൂട്ടായ്മകളുടെയും സഹകരണത്തോടെ
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ യുവജന കൂട്ടായ്മയായ ക്രിസ്ബ്രോസ് മിനിസ്ട്രീസ് ഈ വർഷം ഒരു പതിറ്റാണ്ട് പൂർത്തീകരിക്കുകയാണ്. പത്തുവർഷം പൂർത്തീകരിക്കുന്ന ഈ വേളയിൽ ഡിസംബർ 24 ആം തീയതി ശനിയാഴ്ച എടക്കര പ്രസ്റ്റീജ് പാലസിൽ വച്ച് വൈകിട്ട് 5.30 മുതൽ 9 വരെ CORE 2K22 എന്ന പേരിൽ ഒരു വാർഷിക സമ്മേളനം ആയി കൂടിവരുന്നു. കർത്താവിൽ പ്രസിദ്ധനായ ദൈവദാസൻ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു. ഇവാ.ഇമ്മാനുവൽ കെ ബിയും ടീമും ആത്മീക ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.