ഇന്നത്തെ ചിന്ത : കല്പനകൾ പ്രമാണിക്കാനുള്ളത് തന്നെ | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 12:13_ _എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു.

ഈ ലോകത്തിൽ എല്ലാം മായ എന്ന് മനസിലാക്കി ഒടുവിൽ
സകലറ്റിന്റെയും സാരംശമായി ശലോമോൻ വെളിപ്പെടുത്തുന്ന വചനങ്ങളാണിവ. ഇവിടെ പറയുന്ന കല്പനകൾ മനുഷ്യൻ ഉണ്ടാക്കിയതല്ല, ദൈവം നൽകിയതാണ്. ഇത് അനുസരിക്കുന്നത് അഭികാമ്യം തന്നെ. ദൈവത്തിന്റെ കല്പനകളിൽ അതിപ്രധാനം ദൈവഭയമാണ്. ദൈവം മനുഷ്യനിൽ നിന്നും ആഗ്രഹിക്കുന്നത് എന്താണെന്നു മീഖാ 6:8ൽ കാണുന്നു, “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?”. പ്രിയരേ, അവിടുത്തെ കല്പനകൾ ഭാരമുള്ളവയല്ല. അത് അനുസരിക്കുന്നവർക്ക് പ്രതിഫലം ഉണ്ട്.
(സഭാപ്രസംഗിയിൽ നിന്നുള്ള ധ്യാനം അവസാനിച്ചു).
ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply