കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കെസിബിസി പ്രസിഡന്റ്

കൊച്ചി: മേജര്‍ ആര്‍ച്ച്ബിഷപ്പ്‌ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവാ കെസിബിസി പ്രസിഡന്റ്. ബിഷപ് മാർ പോളി കണ്ണൂക്കാടനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരല്ലെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ പറഞ്ഞു. കെസിബിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് പ്രതികരണം.
സഭ വികസനത്തിനെതിരായി നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിൽക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ദിവസമായി കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ യോഗം കൊച്ചി പിഒസിയിൽ നടന്നു വരികയായിരുന്നു. യോഗം ഇന്ന് സമാപിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like