ക്രിസ്ത്യാനികൾ ഇനി ഇംഗ്ലണ്ടിലും വെയ്ൽസിലും ന്യൂനപക്ഷം

ലണ്ടൻ: ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും ആദ്യമായി ക്രൈസ്തവര്‍ ന്യൂനപക്ഷമായെന്ന് ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സെൻസസ് കണക്കുകൾ. ഒരുദശാബ്ദത്തിനിടെ ക്രൈസ്തവ ജനസംഖ്യയില്‍ 13 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2011ലെ 59.3 ശതമാനത്തിൽനിന്ന് ക്രൈസ്തവര്‍ 46.2 ശതമാനമായാണ് കുറഞ്ഞത്. പത്തു വർഷത്തിനിടെ മതമില്ലാത്തവരും രാജ്യത്തു വർധിച്ചു- ആകെ ജനസംഖ്യയുടെ 37.2 ശതമാനം. മുസ്‌ലിംകൾ 6.5 ശതമാനമായി വർധിച്ചു. ഹിന്ദു മതവിശ്വാസികളും കൂടി. ജനസംഖ്യയുടെ 1.7 ശതമാനം.
ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി അംഗീകരിച്ച രാഷ്ട്രമാണ് ബ്രിട്ടൻ. രാജ്യത്ത് വസിക്കുന്നവരുടെ മതം, വംശം, ദേശീയ അസ്തിത്വം, ഭാഷ തുടങ്ങിയ വിവരങ്ങളാണ് സെൻസസിൽ ചോദിച്ചിരുന്നത്. മതാഭിമുഖ്യത്തിനൊപ്പം രാജ്യത്തെ വെള്ളക്കാരുടെ എണ്ണവും കുറഞ്ഞുവരുന്നതായി കണക്കുകൾ പറയുന്നു. നേരത്തെ 86 ശതമാനമായിരുന്ന വെള്ളക്കാർ ഇപ്പോൾ 81.7 ശതമാനമാണ്. രാജ്യത്ത് വംശീയത കുറഞ്ഞുവരുന്നതിന്റെ അടയാളമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇംഗ്ലണ്ട്-വെയിൽസ്, പോളിഷ്, റൊമാനിയൻ എന്നിവർക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണെന്നും സെൻസസ് പറയുന്നു.  ലുടൺ, ബർമിങാം, ലീസസ്റ്റർ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കാർ ന്യൂനപക്ഷമായി മാറി.
രാജ്യത്തെ 94 ശതമാനം പേരും സെസൻസിന്റെ ഭാഗമായി എന്നാണ് സർക്കാർ പറയുന്നത്. താത്പര്യമുള്ളവര്‍ മാത്രമേ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്‌മെന്റിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുള്ളൂ. സെൻസസ് പ്രകാരം തലസ്ഥാനമായ ലണ്ടനാണ് രാജ്യത്ത് ഏറ്റവും വൈവിധ്യമുള്ള നഗരം.

-ADVERTISEMENT-

-ADVERTISEMENT-

You might also like